ബഹ്റൈൻ ഗുഡ്ന്യൂസ് ചാപ്റ്ററിൻ്റെ പ്രവർത്തനോദ്ഘാടനം  ജനു. 1 ന്  

ബഹ്റൈൻ ഗുഡ്ന്യൂസ് ചാപ്റ്ററിൻ്റെ പ്രവർത്തനോദ്ഘാടനം  ജനു. 1 ന്   

സഗയാ: ബഹ്റൈനിലെ ഗുഡ്ന്യൂസ് ചാപ്റ്ററിൻ്റെ പ്രവർത്തനോൽഘാടനവും സമർപ്പണവും "ഗുഡ്ന്യൂസ് ഡേ " എന്ന പേരിൽ  ജനു.1 ന് വൈകിട്ട് 7 മണിക്ക് സഗയായിലുള്ള ഐ പി സി ഇമ്മാനുവേൽ ചർച്ച് ഹാളിൽ നടക്കും. 

ബഹ്റൈനിലെ മലയാള ക്രൈസ്തവ സമൂഹത്തോടൊപ്പം ലോകമെമ്പാടുമുള്ള ഗുഡ്ന്യൂസ് കുടുംബം ആകാംഷയോടെ കാത്തിരിക്കുന്ന പ്രസ്തുത യോഗത്തിൽ പ്രവർത്തനോൽഘാടനവും സമർപ്പണവും ബഹ്റൈനിലെ ഏറ്റവും മുതിർന്ന പെന്തെകോസ്ത് പാസ്റ്ററും ബഹ്റൈൻ എ ജി ചർച്ചിൻ്റെ സീനിയർ ശുശ്രൂഷകനും ബഥേൽ ബൈബിൾ കോളേജിൻ്റെ അഡ്വൈസറി ബോർഡ് മെമ്പറുമായ പാസ്റ്റർ പി  എം  ജോയി നിർവ്വഹിക്കും.ഗുഡ്ന്യൂസിന്റ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന സ്ലൈഡ് ഷോയും പുതിയ പദ്ധതികളുടെ വിശദീകരണവും നടക്കും. 

ഗുഡ്ന്യൂസ് ക്വയർ നേതൃത്വം കൊടുക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും. എല്ലാവർഷവും ജനുവരി 1 ന് "ഗുഡ്ന്യൂസ് ഡേ " യായി ആത്മീയ സംഗമം നടത്തുമെന്ന് ചാപ്പ്റ്റർ ഭാരവാഹികൾ പറഞ്ഞു.