ബഹ്റൈൻ ഗുഡ്ന്യൂസ് ചാപ്റ്റർ: ഗുഡ്ന്യൂസ് ഡേ ജനു.1 ന്
ബഹ്റൈനിലെ ഗുഡ്ന്യൂസ് ചാപ്റ്ററിൻ്റെ വാർഷിക സമ്മേളനം 'ഗുഡ്ന്യൂസ് ഡേ' എന്ന പേരിൽ ജനു.1 ന് വൈകിട്ട് 7.30 മുതൽ 9.30 വരെ സെഹലയിലുള്ള ഐപിസി ബഥേൽ ചർച്ച് ഹാളിൽ നടക്കും.
ബഹ്റൈൻ എ ജി ചർച്ചിൻ്റെ സീനിയർ ശുശ്രൂഷകനും ബഥേൽ ബൈബിൾ കോളേജിൻ്റെ അഡ്വൈസറി ബോർഡ് മെമ്പറുമായ പാസ്റ്റർ പി എം ജോയി ഉദ്ഘാാടനം നിർവ്വഹിക്കും.
എഴുത്തുകാരനും ബൈബിൾ പ്രഭാഷകനുമായ പാസ്റ്റർ വി. പി ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തും.
ബഹ്റൈൻ പെന്തെക്കോസ്ത് റൈറ്റേഴ്സ് ഫോറത്തിൻ്റെ പ്രവർത്തനോൽഘാടനവും സമർപ്പണവും പാസ്റ്റർ പാസ്റ്റർ ടൈറ്റസ് ജോൺസൺ നിർവ്വഹിക്കും
ഗുഡ്ന്യൂസ് ക്വയറിൻ്റെ സംഗീത വിരുന്നും നടക്കും.