ബഹ്റിനിൽ ഗുഡ്ന്യൂസിനു പുതിയ നേതൃത്വം

ബഹ്റിനിൽ ഗുഡ്ന്യൂസിനു പുതിയ നേതൃത്വം
ഇരിക്കുന്നവർ ഇടത്തു നിന്ന് : പാസ്റ്റർ ഏബ്രഹാം ജോർജ് വെൺമണി, പാസ്റ്റർ ബിജു ഹെബ്രോൻ, പാസ്റ്റർ ബോസ് ബി. വർഗ്ഗീസ്, ഇവാ. സന്തോഷ് മത്തായി. നിൽക്കുന്നവർ ഇടത്തു നിന്ന് : ബ്രദർ കെ. എം. ബാബു വാഴൂർ, ബ്രദർ വിനോദ് ജോർജ്, ബ്രദർ പ്രിൻസ് ജോയി, ബ്രദർ മാത്യു കെ. ജേക്കബ്, ബ്രദർ ജോൺ വർഗ്ഗീസ്.

 സൽമാനിയ: ബഹ്റൈനിലെ ഗുഡ്ന്യൂസ് വായനക്കാരുടേയും അഭ്യൂദയകാംഷികളുടേയും ചിരകാലാഭിലാഷം  പൂവണിയിച്ചുകൊണ്ട് നവം.15 ന് ബഹ്റൈനിൽ ഗുഡ്ന്യൂസ് ചാപ്റ്റനു ആരംഭം കുറിച്ചു. 

സൽമാനിയായിൽ ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ബഹ്റൈൻ ബഥേൽ ചർച്ച് ഹാളിൽ വായനക്കാരും അഭ്യൂദയകാംഷികളും ഒത്തുചേർന്നു. പാസ്റ്റർ ബിജു ഹെബ്രോൻ്റെ അദ്ധ്യക്ഷത വഹിച്ചു.  

ചാപ്റ്ററിൻ്റെ കാര്യനിർവ്വഹണത്തിനായി പാസ്റ്റർ ബിജു ഹെബ്രോൻ (പ്രസിഡന്റ്),  പാസ്റ്റർ ബോസ് ബി. വർഗ്ഗീസ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ ഏബ്രഹാം ജോർജ് വെൺമണി(ജനറൽ സെക്രട്ടറി), ഇവാ. സന്തോഷ് മത്തായി(ജോ.സെക്രട്ടറി),  മാത്യു കെ. ജേക്കബ് (ട്രഷറർ),   പ്രിൻസ് ജോയി(ജോ.ട്രഷറർ), കമ്മറ്റി അംഗങ്ങളായി സഹോദരന്മാരായ കെ. എം. ബാബു വാഴൂർ,  വിനോദ് ജോർജ്,  ജോൺ വർഗ്ഗീസ് എന്നിവരെ തിരഞ്ഞെടുത്തു.

2024 ജനുവരി ഒന്നിന് പ്രവർത്തനോൽഘാടനവും വായനക്കാരുടെ സംഗമവും ആത്മീയ സമ്മേളനവും നടക്കും.

ചാപ്റ്ററിൻ്റെ പ്രവർത്തനം ബഹ്റൈനിലെ ക്രൈസ്തവ സമൂഹത്തിലെ സാഹിത്യ പ്രവർത്തങ്ങൾക്ക് പുത്തൻ ഉണർവ്വ് കൈവരിക്കും എന്ന് വിലയിരുത്തപ്പെട്ടു.

Advertisement