ഐപിസി ബഹ്‌റൈൻ്റെ ശുശ്രൂഷകനായി പാസ്റ്റർ വി.പി ഫിലിപ്പ് ചുമതല ഏറ്റെടുത്തു
മനാമ: ഐപിസി. ബഹ്‌റൈൻ്റെ പൂർണ്ണ സമയ ശുശ്രൂഷകനായി പാസ്റ്റർ വി.പി ഫിലിപ്പ് ചുമതലയേറ്റു. ഏപ്രിൽ 4 ന് വൈകിട്ട് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് ഫെല്ലോഷിപ്പ് ഹാളിൽ നടന്ന മീറ്റിംഗിൽ പാസ്റ്റർമാരായ എം.ജെ ഡേവിഡ്, ജെയ്സൺ കുഴിവിള, ഇവാ. മധുസൂദനൻ, ഡോ. ജോർജ് മാത്യു തുടങ്ങിയവർ പങ്കെടുത്തു
മിഡിൽ ഈസ്റ്റിലെ ആദ്യത്തെ പെന്തെക്കോസ്തു സഭയാണ് ഐപിസി ബഹ്‌റൈൻ.
ദൈവവചന പ്രഭാഷകൻ, വേദാദ്ധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രാവീണ്യം തെളിയിച്ച പാസ്റ്റർ വി.പി ഫിലിപ്പിൻ്റെ സാന്നിധ്യം ബഹ്റൈനിലെ ആത്മീയ പ്രവർത്തനത്തിന് മുതൽകൂട്ടായിരിക്കും.