ബഹ്റൈനിലെ സംഗീത ആസ്വാദകരിൽ താളലയ സംഗീത വിസ്മയം തീർത്ത് ഗോസ്പൽ മ്യൂസിക് നൈറ്റ് 

ബഹ്റൈനിലെ സംഗീത ആസ്വാദകരിൽ താളലയ സംഗീത വിസ്മയം തീർത്ത് ഗോസ്പൽ മ്യൂസിക് നൈറ്റ് 

മനാമ: ബഹ്റൈൻ റെൻ മ്യൂസിക്കിൻ്റെ നേതൃത്വത്തിൽ "ഗോസ്പൽ മ്യൂസിക് നൈറ്റ് " എന്ന പേരിൽ നടത്തപ്പെട്ട സംഗീത നിർശയിൽ, ബഹ്റൈനിലെ ക്രൈസ്തവ ഭക്തരായ ആസ്വാദകരെ, തീവ്ര അനുഭവങ്ങളുടെ മൂശയിൽ രൂപം കൊണ്ട വാക്കുകളെ താളലയ വൃത്തങ്ങളുടെ അടിസ്ഥാനത്തിൽ മുത്തുകളെപ്പോലെ കോർത്തെടുത്ത് ഈണത്തിലാക്കിയ ഗാനങ്ങൾ ആലാപന മികവിലൂടെ സംഗീതത്തിൻ്റെ ആത്മീയ തലത്തിലേക്ക്, കരം ഗ്രസിച്ചു അനുഗ്രഹീതമായി പര്യവസാനിച്ചു.

മഹാകവി കെ വി സൈമൺ സാറിൻ്റെ "മാനവേന്ദ്ര! മഹിതാമല താരക വചനാമൃത" എന്ന ഗാനം ആലപിച്ച് ബഹ്റൈൻ ഓൺലൈൻ ഗുഡ്ന്യൂസ് അഡ്മിൻ റെജി കുര്യൻ്റെ മകൾ മിസ്സ്. ജെമി സാറ റെജി ശ്രദ്ധ നേടി.

ഏപ്രിൽ 15 തിങ്കളാഴ്‌ച സെഗയാ എ ജി ചർച്ച് ഹാളിൽ വൈകിട്ട് 6.45 ന് ആരംഭിച്ച സംഗീത നിശ, ബഹ്റൈൻ റെൻ മ്യൂസിക്കിൻ്റെ കോഓർഡിനേറ്റർ ബ്രദർ ബോബി തോമസ് പ്രാർത്ഥിച്ച് ആരംഭിച്ചു. ബ്രദർ ജിജോ ഡി പോൾ, അങ്കമാലി അദ്ധ്യക്ഷ വഹിച്ചു ബ്രദർ വിനോദ് ലാസറിൻ്റെയും, ബ്രദർ ജയ്സൺ സി സോളമൻ്റെയും സിസ്റ്റ്ർ ഷാലറ്റ് ജയ്സണിൻ്റെയും നേതൃത്വത്തിൽ ഗായകരായ മിസ്സ്. ജെമി സാറ റെജി, സിസ്റ്റർ കെസിയ, സിസ്റ്റർ മിനി ബോബി, സിസ്റ്റർ അമിത അലക്സ്, ബ്രദർ അലക്സ് മങ്ങൂട്ടിൽ,  ബ്രദർ അലക്സ് ജേക്കബ് ,മാസ്റ്റർ ഹാനോക്, മാസ്റ്റർ. ഐസോൺ എന്നിവർ ഗാനങ്ങൾ ആലപിച്ചു.

ബഹ്റൈൻ റെൻ മ്യൂസിക്കിൻ്റെ കോഓർഡിനേറ്റർ ബ്രദർ ബോബി തോമസിൻ്റെ നന്ദി പ്രകാശനത്തോടും ബഹ്റൈൻ ഗുഡ്ന്യൂസ് ചാപ്റ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ബോസ് ബി വർഗ്ഗീസിൻ്റെ പ്രാർത്ഥനയോടും ആശീർവാദത്തോടും അനുഗ്രഹീതമായി സമാപിച്ചു.

Advertisement