ബഹ്റൈൻ ക്രൈസ്റ്റ് അംബാസിഡേഴ്സ് : സ്പെഷ്യൽ മീറ്റിങ്ങ് ജൂലൈ 16 മുതൽ

ബഹ്റൈൻ ക്രൈസ്റ്റ് അംബാസിഡേഴ്സ് : സ്പെഷ്യൽ മീറ്റിങ്ങ് ജൂലൈ 16 മുതൽ

മനാമ : ബഹ്റൈൻ ക്രൈസ്റ്റ് അംബാസിഡേഴ്സ് മിനിസ്ട്രീസിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 16 മുതൽ - 19 വരെ സെഗയായിലുള്ള രഹബോത്ത് റിവയിവൽ ചർച്ച് വില്ല ( No.146 ) യിൽ സ്പെഷ്യൽ മീറ്റിങ്ങ്  നടക്കും.16 ചൊവ്വ മുതൽ 18 വ്യാഴം വരെ വൈകിട്ട് 7 നും 19 വെള്ളിയാഴ്ച വൈകിട്ടു 5 നും മീറ്റിങ്ങുകൾ ആരംഭിക്കും. പാസ്റ്റർ എം എ വർഗ്ഗീസ് (ബാംഗ്ലൂർ ) മുഖ്യ പ്രഭാഷണം നടത്തും. ചർച്ച് ക്വയർ ഗാനങ്ങൾ ആലപിക്കും.

ബഹ്റൈനിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക : പാസ്റ്റർ ബിജു ഹെബ്രോൻ - +918089817471