ഐപിസി ബഹ്റൈൻ റീജിയൺ സംയുക്ത ആരാധന ഡിസം.20 ന്
മനാമ: ഐപിസി ബഹ്റൈൻ റീജിയൺൻ്റെ സംയുക്ത ആരാധന റീജിയൺ പ്രസിഡൻ്റ് പാസ്റ്റർ കെ എം ജോർജിൻ്റെ നേതൃത്വത്തിൽ ഡിസംബർ 20 വെള്ളിയാഴ്ച വൈകിട്ട് 7.30 മുതൽ 9.30 വരെ സെഹലയിലുള്ള ഐപിസി ബഥേൽ ഹാളിൽ നടക്കും.
പാസ്റ്റർ വി.പി ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തും. ബഹ്റൈൻ റീജിയൺ ക്വയർ ആരാധനയ്ക്ക് നേതൃത്വം കൊടുക്കും.
ബഹ്റൈനിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക : പാസ്റ്റർ ബിജു ഹെബ്രോൻ - +918089817471