ബഹ്റൈനിൽ ഇനി ശനിയും ഞായറും വാരാന്ത്യ അവധി ദിനങ്ങളാക്കാൻ ആലോചന
മനാമ: ബഹ്‌റൈനിലെ നിലവിലുള്ള വാരാന്ത്യ അവധികളായ വെള്ളി, ശനി ദിവസങ്ങൾ മാറ്റി ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റാനാണ് ആലോചന.
അഞ്ച് പാർലമെന്റ് അംഗങ്ങളാണ് ഇതുസംബന്ധിച്ച് ശുപാർശ ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ചകൾ പകുതി പ്രവൃത്തി ദിനമാക്കാനും നിർദ്ദേശമുണ്ട്. തൻമൂലം അന്താരാഷ്ട്ര തലത്തിലുള്ള സാമ്പത്തിക ഇടപാടുകളും വ്യാപാര ഇടപാടുകളും കൂടുതൽ ഗുണകരമാകുമെന്നുമാണ് എംപി മാരുടെ വിലയിരുത്തൽ. ഈ നിർദേശം പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലം അവലോകനത്തിനായി നിയമനിർമ്മാണ, നിയമകാര്യ സമിതിക്ക് കൈമാറി.
നിലവിൽ ജി സി സി രാജ്യങ്ങളിൽ യുഎഇ മാത്രമാണ് ഈ രീതി പിൻതുടരുന്നത്.
ബഹ്റിനിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക : പാസ്റ്റർ ബിജു ഹെബ്രോൻ - +91 80898 17471