ഏബ്രഹാം ജോർജ് വെൺമണിയുടെ ' വഴി തുറക്കുന്ന ദൈവം ' പ്രകാശനം ചെയ്തു

ബഹ്റൈൻ: ഗുഡ്ന്യൂസ് ബഹ്റൈൻ ചാപ്റ്റർ സെക്രട്ടറിയും ഐ.പി.സി. ബെഥേൽ ചർച്ച് ബഹ്റൈൻ്റ് പാസ്റ്ററുമായ, പാസ്റ്റർ ഏബ്രഹാം ജോർജ് വെൺമണി BD, DMin, എഴുതിയ 'വഴി തുറക്കുന്ന ദൈവം' എന്ന പുസ്തകത്തിൻ്റെ മൂന്നാം പതിപ്പ് അടൂർ വിൻയർഡ് ചർച്ചിൽ നടന്ന യോഗത്തിൽ സിസ്റ്റർ ബ്ലെസി ഏബ്രഹാം, മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പാൾ ഡോ. ആനി ജോർജ്ജിന് നൽകി കൊണ്ട് പ്രകാശനം ചെയ്തു.
ആത്മീകവും ഭൗതീകവുമായ മേഖലകളിൽ മുന്നേറ്റം ഉണ്ടാകുവാൻ ദൈവം തൻ്റെ ജനത്തിനായി നല്ലതും സഫലവുമായ വഴി തുറക്കുന്നവനത്രേ എന്ന് പുസ്തകം സ്വീകരിച്ചു കൊണ്ട് ഡോ. ആനി ജോർജ്ജ് പ്രസ്താവിച്ചു. അടൂർ വിൻയർഡ് ചർച്ച് പാസ്റ്റർ അലക്സി ജോർജ്ജ് പുസ്തകം ദൈവസന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിച്ചു.