ഐപിസി ബാംഗ്ലൂർ വെസ്റ്റ് സെൻറർ വാർഷിക കൺവെൻഷൻ നവം.1 ഇന്നു മുതൽ

ഐപിസി ബാംഗ്ലൂർ വെസ്റ്റ് സെൻറർ വാർഷിക കൺവെൻഷൻ നവം.1 ഇന്നു മുതൽ

കൺവെൻഷൻ തത്സമയം ഗുഡ്ന്യൂസ് ലൈവിലൂടെ വീക്ഷിക്കാം

ബെംഗളൂരു: ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ ബാംഗ്ലൂർ വെസ്റ്റ് സെൻറർ വാർഷിക കൺവെൻഷൻ ഇന്ന് നവം.1 മുതൽ 3 വരെ ചൊക്കസാന്ദ്ര, ടി.ദാസറഹള്ളി മഹിമപ്പ സ്ക്കൂൾ ഗ്രൗണ്ടിൽ തയ്യാറാക്കുന്ന പന്തലിൽ നടക്കും. 

വെസ്റ്റ് സെൻറർ പ്രസിഡൻ്റും ഐ.പി.സി കർണാടക സീനിയർ ജനറൽ മിനിസ്റ്ററുമായ പാസ്റ്റർ റ്റി.ഡി.തോമസ് ഉദ്ഘാടനം ചെയ്യും. 

കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.എസ്.ജോസഫ്, പാസ്റ്റർ ബി.മോനച്ചൻ (കായംകുളം), പാസ്റ്റർ ചന്ദ്ര മൗലി (ബെംഗളൂരു) എന്നിവർ പ്രസംഗിക്കും.

ബാംഗ്ലൂർ വെസ്റ്റ് സെൻറർ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.

വെള്ളി രാവിലെ 10.30 മുതൽ 1 വരെ ഉപവാസ പ്രാർഥന, ദിവസവും വൈകിട്ട് 6 മുതൽ ഗാനശുശ്രൂഷ, സുവിശേഷ പ്രസംഗം, ശനിയാഴ്ച ഉച്ചയ്ക്ക് 1 മുതൽ പി.വൈ.പി.എ , സൺഡെസ്ക്കൂൾ വാർഷിക സമ്മേളനം, സഹോദരി സമ്മേളനം എന്നിവ നടക്കും. 

സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് വെസ്റ്റ് സെൻ്ററിന് കീഴിലുള്ള 11 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയോടുംകൂടെ കൺവെൻഷൻ സമാപിക്കും.

കൺവെൻഷൻ കൺവീനർമാരായ പാസ്റ്റർ ഷാജി ബേബി, ബ്രദർ ജോർജി ജോസഫ്, പബ്ലിസിറ്റി കൺവീനർമാരായ ബ്രദർ മാത്യൂ ജോർജ് ,ബ്രദർ വേണു എന്നിവർ നേതൃത്വം നൽകും.