ബാംഗ്ലൂർ വിക്ടറി എജി വേർഷിപ്പ് സെൻററിൽ 21 ദിന ഉപവാസ പ്രാർഥന ആരംഭിച്ചു
ബെംഗളുരു: ദൈവമക്കൾ അനുതാപത്തോടെ പ്രാർഥിച്ചാൽ ദൈവം മറുപടി നൽകുമെന്ന് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡൻ്റ് റവ. ആർ. ഏബ്രഹാം പ്രസ്താവിച്ചു.
വിക്ടറി ഇൻ്റർനാഷണൽ എജി വേർഷിപ്പ് സെൻ്ററിൽ 21 ദിന ഉപവാസ പ്രാർഥനാ സമ്മേളനത്തിൽ റവ.ആർ.ഏബ്രഹാം പ്രസംഗിക്കുന്നു
ബെംഗളൂരു ഹെബ്ബാൾ ചിരജ്ഞിവി ലേഔട്ട് വിക്ടറി ഇൻ്റർനാഷണൽ എജി വേർഷിപ്പ് സെൻ്ററിൽ 21 ദിന ഉപവാസ പ്രാർഥനാ സമ്മേളനത്തിൻ്റെ ആരംഭ ദിന രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രാർഥന മനുഷ്യനെ ആന്തരികമായി സംശുദ്ധനാക്കുകയും ദൈവഭയമുള്ളവനാക്കി തീർക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
റവ. ഡോ.രവി മണി പ്രസംഗിക്കുന്നു
വിക്ടറി ഇൻ്റർനാഷണൽ എജി വേർഷിപ്പ് സെൻ്റർ സീനിയർ ശുശ്രൂഷകൻ റവ.ഡോ.രവി മണി സമ്മേളനം ഉദ്ഘാടനം ചെയ്തു.
കർണാടകയിൽ ഏറ്റവും കൂടുതൽ കന്നട വിശ്വാസികൾ ആരാധിക്കുന്ന വിക്ടറി ഇൻ്റർനാഷണൽ അസംബ്ലീസ് ഓഫ് ഗോഡ് വേർഷിപ്പ് സെൻ്ററിൽ ഇന്ന് മുതൽ ദിവസവും രാവിലെ 5 നും 10 നും ഉച്ചകഴിഞ്ഞ് 3 നും വൈകിട്ട് 6നും പ്രാത്ഥനകൾ നടക്കും.
പാസ്റ്റർമാരായ അനിസൺ കെ.സാമുവേൽ, ഡോ.ഗബ്രിയേൽ, എലീനർ മുഡ്ലി ,ക്ലമൻ്റ് ജോസ്, ഡിനോ സ്കറിയ, ജിബു ജേക്കബ്, നിജു മാത്യൂ, ജോൺ.സി.ജോർജ്, ജിബിൻ, ബൈജു കാട്ടാക്കട , സാബു ആൻഡ്രൂസ്, പ്രകാശ് ഹാൽമിഡി ,ലീന പ്രശാന്ത് , സിസ്റ്റർ ഷീബാ ജബീസ് എന്നിവർ ഉപവാസ പ്രാർഥനയിൽ പ്രസംഗിക്കും.
ദേശത്തുടനീളം സുവിശേഷത്തിന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുക, കർണാടക ഇലക്ഷൻ സമാധാനപരമായ് തീരുന്നതിനും, ലോകസമാധാനത്തിനും ,സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബ ജീവിതം നയിക്കുവാൻ തുടങ്ങീ വിവിധ ആവശ്യങ്ങൾക്കു വേണ്ടിയാണ് ഉപവാസ പ്രാർഥന നടത്തുന്നത്.
മെയ് 12ന് സംയുക്ത ആരാധയോടും തിരുവത്താഴ ശുശ്രൂഷയോടും കൂടെ യോഗം സമാപിക്കും.