കർണാടക ബൈബിൾ കോളേജിന് IATA അംഗീകാരം ലഭിച്ചു

കർണാടക ബൈബിൾ കോളേജിന് IATA അംഗീകാരം ലഭിച്ചു

വാർത്ത: പാസ്റ്റർ ലാൻസൺ പി.മത്തായി

ബെംഗളുരു: ഐ.പി.സി കർണാടക സ്റ്റേറ്റിൻ്റെ ചുമതലയിൽ ബെംഗളുരു ഹൊറമാവ് അഗര ഹെഡ്ക്വാർട്ടേഴ്സിൽ പ്രവർത്തിക്കുന്ന കർണാടക ബൈബിൾ കോളേജിന് ( കെ.ബി.സി) IATA അംഗീകാരം ലഭിച്ചു.

ജുലൈ 29 ന് കോളേജ് അങ്കണത്തിൽ നടന്ന IATA അക്രഡിറ്റേഷൻ പരിപാടിയിൽ രജിസ്ട്രാർ ഡോ.വർഗീസ് ഫിലിപ്പ് അധ്യക്ഷനായിരുന്നു. 

പ്രിൻസിപ്പാൾ പാസ്റ്റർ സാം ജോർജ് പ്രസംഗിച്ചു. ലൈഫ് ടൈം അംഗത്വ സർട്ടിഫിക്കറ്റ്, M.div ലെവൽ വരെയുള്ള അക്രഡിഷൻ സർട്ടിഫിക്കറ്റ് , IATA സിലബസ് എന്നിവ പ്രിൻസിപ്പാൾ പാസ്റ്റർ സാം ജോർജ്, ഐ.പി.സി കർണാടക വൈസ് പ്രസിഡൻറ് പാസ്റ്റർ ജോസ് മാത്യൂ, രജിസ്ട്രാർ ഡോ.വർഗീസ് ഫിലിപ്പ് എന്നിവർക്ക് കൈമാറി.

ഐയാട്ടാ ദേശീയ ഡയറക്ടർ റവ.ഡോ.സ്റ്റാലിൻ കെ തോമസ്, ദേശീയ പ്രതിനിധി ഡോ.ബിനു മോൻ പി.കെ, കർണാടക കോർഡിനേറ്റർ റവ.ഷിജു കെ.ഏബ്രഹാം എന്നിവരെ  ആദരിച്ചു. 

പാസ്റ്റർമാരായ റ്റി.ഡി.തോമസ്, ജോസ് മാത്യൂ, സ്റ്റാൻലി ഡാനിയേൽ ( ജാർഖണ്ഡ്), ഡോ.ഏബ്രഹാം മാത്യൂ എന്നിവർ ആശംസകൾ അറിയിച്ചു.

പാസ്റ്റർ വർഗീസ് മാത്യൂ ആശീർവാദ പ്രാർഥന നടത്തി. അഡ്മിനിട്രേറ്റർ പാസ്റ്റർ കെ.വി. ജോസ്, അക്കാഡമിക് ഡീൻ പാസ്റ്റർ പി.വി.ജെയിംസ്, ട്രഷറർ ബ്രദർ. ജോയ് പാപ്പച്ചൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ റ്റി.റ്റി.ജോസഫ് സ്ഥാപിച്ച കർണാടക ബൈബിൾ കോളേജിൽ നിലവിൽ PTC, C.Th,Dip.Th,B.Min,B.Th,M.min,M.Div വരെയുള്ള കോഴ്സുകൾ കന്നട, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ക്ലാസുകൾ നടക്കുന്നു .

 Contact : 9845378981

(Advt -aug_1)