പ്രധാനമന്ത്രിയോട് അഞ്ച് ക്രിസ്മസ് സമ്മാനങ്ങൾ ആവശ്യപ്പെട്ട് ഡോ.പീറ്റർ മച്ചാഡോ
ബെംഗളൂരു: ക്രിസ്ത്യൻ സമൂഹത്തെ സന്തോഷിപ്പിക്കാൻ അഞ്ച് സമ്മാനങ്ങൾ നൽകുന്നത് പരിഗണിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ട് ബെംഗളൂരു ആർച്ച് ബിഷപ്പ് ഡോ.പീറ്റർ മച്ചാഡോ.
1). മതപരിവർത്തനനിരോധന നിയമത്തിൻ്റെ പേരിൽ ക്രൈസ്തവർക്കുനേരെ നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കണം.
12 സംസ്ഥാനങ്ങളിൽ ഈ നിയമം പാസാക്കി യഥാർഥ മതസ്വാതന്ത്ര്യത്തിനു വേണ്ടി കരുണയോടെയുള്ള സമീപനം നടത്താൻ ഈ സംസ്ഥാനങ്ങളൊട് നിർദ്ദേശിക്കണം.
2). മണിപ്പൂരിലെ പ്രശ്നങ്ങൾ പരിഹരിക്കണം. കലാപം തുടങ്ങി ഒന്നര വർഷം കഴിഞ്ഞിട്ടും പ്രധാനമന്ത്രി അവിടം സന്ദർശിക്കാത്തത് നിർഭാഗ്യകരമാണ്.
3). ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണം.
4). ക്രിസ്ത്യാനികളിലെ പട്ടികജാതി -വർഗ വിഭാഗങ്ങൾക്ക് ഭരണഘടനാനുസൃത സംവരണം അനുവദിക്കണം.
5).മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം യാഥാർഥ്യമാക്കണം.