മതപരിവർത്തനം എന്ന പേരിൽ ക്രൈസ്തവരെ ആക്ഷേപിക്കരുത്: വി.ഡി.സതീശൻ

മതപരിവർത്തനം എന്ന പേരിൽ ക്രൈസ്തവരെ ആക്ഷേപിക്കരുത്: വി.ഡി.സതീശൻ
വിക്ടറി ഇൻ്റർനാഷണൽ എജി വേർഷിപ്പ് സെൻ്ററിൽ 21 ദിന ഉപവാസ പ്രാർഥനാ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രസംഗിക്കുന്നു

മതപരിവർത്തനം എന്ന പേരിൽ ക്രൈസ്തവരെ ആക്ഷേപിക്കരുത്; വി.ഡി.സതീശൻ

ബാംഗ്ലൂർ വിക്ടറി എജി വേർഷിപ്പ് സെൻററിൽ 21 ദിന ഉപവാസ പ്രാർഥന ആരംഭിച്ചു

ചാക്കോ കെ തോമസ്, ബെംഗളൂരു

ബെംഗളുരു: മതപരിവർത്തനം എന്ന പേരിൽ നിയമം ഉണ്ടാക്കി ക്രൈസ്തവരെ വേട്ടയാടുവാനുള്ള പ്രവണത അവസാനിപ്പിക്കണമെന്ന് കേരളാ നിയമസഭ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രസ്താവിച്ചു.
ബെംഗളൂരു ഹെബ്ബാൾ ചിരജ്ഞിവി ലേഔട്ട് വിക്ടറി ഇൻ്റർനാഷണൽ എജി വേർഷിപ്പ് സെൻ്ററിൽ 21 ദിന ഉപവാസ പ്രാർഥനാ സമ്മേളനത്തിൻ്റെ ഉദ്ഘാടന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
1951 ൽ ഇന്ത്യയിലെ ക്രൈസ്തവരുടെ ജനസംഖ്യ 2.3% ആയിരുന്നു.എന്നാൽ 72 വർഷങ്ങൾക്ക് ശേഷവും 2.3% തന്നെയാണ് നിലനിൽക്കുന്നത്. മതപരിവർത്തനം നടത്തിയിരുന്നുവെങ്കിൽ ജനസംഖ്യ ഉയരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിൽ ജനാധിപത്യം പുനസ്ഥാപിക്കപ്പെടുമ്പോൾ ആദ്യം അറബിക്കടലിൽ എറിയുവാൻ പോകുന്നത് മതപരിവർത്തന നിരോധന ബിൽ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിക്ടറി എജി വേർഷിപ്പ് സെൻ്റർ സീനിയർ ശുശ്രൂഷകൻ റവ.ഡോ.രവി മണി സമ്മേളനം ഉദ്ഘാടനം ചെയ്തു. 
ഡോ. ഗബ്രിയേൽ ബെൻ മുഡ്ലി വചന പ്രഭാഷണം നടത്തി.

എഐസിസി കർണാടക ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേ വാല, ആൻ്റോ ആൻ്റണി എം.പി, ക്രിഷ്ണബൈര ഗൗഡ എം എൽ എ , ഷോബി ചാക്കോ എന്നിവരും  പ്രസംഗിച്ചു.
 വിവിധ ക്രൈസ്തവ സഭാ നേതാക്കളും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരുമായ ഹരിഹരൻ പിള്ള, റോബർട്ട് ക്രിസ്റ്റഫർ, പ്രശാന്ത് ജാതന്ന, മെറ്റിൽഡ ഡിസൂസ, ചാക്കോ കെ തോമസ്, പാസ്റ്റർമാരായ ഷിബു ജോസഫ്, ടിജോ തോമസ്, സജി മാത്യൂ എന്നിവരെ യോഗത്തിൽ ആദരിച്ചു. കർണാടകയിൽ ഏറ്റവും കൂടുതൽ കന്നട വിശ്വാസികൾ ആരാധിക്കുന്ന  വിക്ടറി ഇൻ്റർനാഷണൽ അസംബ്ലീസ് ഓഫ് ഗോഡ് വേർഷിപ്പ് സെൻ്ററിൽ ഇന്ന് മുതൽ ദിവസവും രാവിലെ 5 നും 10 നും ഉച്ചകഴിഞ്ഞ് 3 നും വൈകിട്ട് 6നും പ്രാത്ഥനകൾ നടക്കും.
പാസ്റ്റർമാരായ റ്റി.ജെ. സാമുവേൽ, അനിസൺ കെ.സാമുവേൽ, നൂറുദ്ദീൻ മുള്ള, ജോയ് പി.ഉമ്മൻ,  എസ്.ആർ.മനോഹർ, ജസ്റ്റിൻ ജോർജ്, ക്ലമൻ്റ് ജോസ്, ഐ.ജോസ് കുണ്ടറ, ശേഖർ കലിയൻപൂർ, സോളമൻ, ഡിനോ സ്കറിയ, നിജു മാത്യൂ, ജസ്റ്റിൻ സാബു, സാബു തോമസ്, ജിബു ജേക്കബ് എന്നിവർ ഉപവാസ പ്രാർഥനയിൽ പ്രസംഗിക്കും.

ദേശത്തുടനീളം സുവിശേഷത്തിന്  സ്വാതന്ത്ര്യം പ്രഖ്യാപിക്കുക,
കർണാടക ഇലക്ഷൻ സമാധാനപരമായ് തീരുന്നതിനും ,ലോകസമാധാനത്തിനും ,സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബ ജീവിതം നയിക്കുവാൻ തുടങ്ങീ വിവിധ ആവശ്യങ്ങൾക്കു വേണ്ടിയാണ് ഉപവാസ പ്രാർഥന നടത്തുന്നത്.
മെയ് 14ന് സംയുക്ത ആരാധയോടും തിരുവത്താഴ ശുശ്രൂഷയോടും കൂടെ യോഗം സമാപിക്കും.