ബാംഗ്ലൂർ ന്യൂ ലൈഫ് കോളേജ് ബിരുദദാന ശുശ്രൂഷ നടന്നു

ബാംഗ്ലൂർ ന്യൂ ലൈഫ് കോളേജ്  ബിരുദദാന ശുശ്രൂഷ നടന്നു

ബെംഗളൂരു: കർണാടകയിലെ പ്രശസ്ത വേദപഠന ശാലയായ ബാംഗ്ലൂർ ന്യൂ ലൈഫ് കോളേജിൻ്റെ 35-ാമത് ബിരുദദാന സമ്മേളനം ഏപ്രിൽ 5 ന് ഹെന്നൂർ ക്രോസിന് സമീപമുള്ള കോളേജ് അങ്കണത്തിൽ നടന്നു.

93 വിദ്യാർഥികൾ വിവിധ കോഴ്സുകളിലായി ബിരുദം നേടി. 6 വിദ്യാർഥികൾക്ക് എടിഎയുടെ അംഗീകാരമുള്ള ഡോക്ടർ ഓഫ് മിനിസ്ട്രി ബിരുദം ലഭിച്ചു.

ഡോ.തോംസൺ കെ മാത്യു മുഖ്യാതിഥിയായി ദൈവവചനം പ്രസംഗിച്ചു. പ്രിൻസിപ്പൽ ഡോ.എബ്രഹാം മാത്യു സർട്ടിഫിക്കറ്റുകളും സ്ഥാപകൻ ഡോ.ജോൺ താന്നിക്കൽ ബിരുദധാരികൾക്കായി അനുഗ്രഹപ്രാർഥനയും നടത്തി.