ചർച്ച് ഓഫ് ഗോഡ് ബാംഗ്ലൂർ സൗത്ത് സെന്റർ വി.ബി.എസ് മെയ് 29 മുതൽ

ചർച്ച് ഓഫ് ഗോഡ് ബാംഗ്ലൂർ സൗത്ത് സെന്റർ വി.ബി.എസ് മെയ് 29 മുതൽ

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ സൗത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ്‌ 29 മുതൽ 31 വരെ കുട്ടികൾക്കായി അവധികാല ബൈബിൾ സ്ക്കൂൾ (വി.ബി.എസ്) നടക്കും.

ബേഗൂർ റോഡ് മൈലസാന്ദ്രയ്ക്ക് സമീപം ബെട്ടദാസനപുര സെന്റ് സേവിയേഴ്സ് സ്കൂളിന് പിൻമ്പിലുള്ള ഹെബ്രോൺ ഇന്റർനാഷണൽ മിനിസ്ട്രി ഹോളിൽ നടക്കുന്ന വി.ബി.എസ് സ്റ്റേറ്റ് സൺ‌ഡേസ്കൂൾ സെക്രട്ടറി പാസ്റ്റർ ആർ. എം. സാംസൺ ഉദ്ഘാടനം ചെയ്യും. സൺ‌ഡേ സ്കൂൾ ഓർഗനൈസർ ബ്രദർ രഞ്ജിത് കെ രാജു അധ്യഷത വഹിക്കും 

ദിവസവും രാവിലെ 8:30 മുതൽ 12:30 വരെ നടക്കുന്ന അവധിക്കാല ബൈബിൾ സ്ക്കൂളിൽ കുട്ടികൾക്കായി പ്രത്യേക ക്ലാസുകൾ, ചിത്രരചന, താലന്ത് പരിശോധനകൾ എന്നിവ നടക്കും.

വി.ബി.എസിനോട് അനുബന്ധിച്ച് ബാംഗ്ലൂരിലെ ബേഗുർ, മൈലസാന്ദ്ര മേഖലകളിൽ നിന്നുള്ള നിർധനരായ 60 കുട്ടികൾക്ക് സ്കൂൾ കിറ്റുകൾ വിതരണം ചെയ്യും.  

സെന്റർ പാസ്റ്റർ ജോസഫ് ജോൺ, സെക്രട്ടറി പാസ്റ്റർ സെബാസ്റ്റ്യൻ ജോസഫ് സ്ഥലം സഭാ ശ്രുശ്രുഷകൻ പാസ്റ്റർ പോൾസൺ എബ്രഹാം എന്നിവർ നേതൃത്വം നൽകും.

 വിവരങ്ങൾക്ക് പാസ്റ്റർ പോൾസൺ എബ്രഹാം 9449970575.