എറൈസ് ആൻഡ് ഷൈൻ ഉണർവ് യോഗം സമാപിച്ചു
ബെല്ലാരി(കർണാടക): അർപ്പണബോധവും ദൈവീക വിശ്വാസമുള്ളവർക്കും മാത്രമെ യഥാർഥ ജീവിത വിജയം കൈവരിക്കാനാവൂ എന്ന് വിഐ എ ജി സ്ഥാപക പ്രസിഡൻറ് റവ.ഡോ.രവി മണി പറഞ്ഞു. ബെംഗളുരുവിലെ വിക്ടറി ഇന്റർനാഷണൽ അസംബ്ലീസ് ഓഫ് ഗോഡ് സഭയും ബല്ലാരി ജില്ലയിലെ പാസ്റ്റേഴ്സ് ഫെലോഷിപ്പും സംയുക്തമായി നടത്തിയ എറൈസ് ആൻഡ് ഷൈൻ (എഴുന്നേറ്റ് പ്രകാശിക്കുക) ഉണർവ് യോഗത്തിന്റെ സമാപന ദിനത്തിൽ വചന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നവംബർ 15 മുതൽ 17 വരെ ബല്ലാരി വാർട്ലോ കോളേജ് ഗ്രൗണ്ടിൽ നടത്തിയ ഉണർവ് യോഗത്തിൽ വിവിധ ക്രൈസ്തവ സഭാനേതാക്കളും വിവിധ താലൂക്കുകളിൽ നിന്നും നൂറുക്കണക്കിന് വിശ്വാസികളും ശുശ്രൂഷകരും പങ്കെടുത്തു.
വിക്ടറി എ ജി സ്ഥാപക സ്ഥാപക പ്രസിഡൻറും അസംബ്ലീസ് ഓഫ് ഗോഡ് ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ പ്രസ്ബിറ്ററുമായ റവ.ഡോ.രവി മണി മുഖ്യ പ്രസംഗകനായിരുന്നു.
ജില്ലയിലെ വിവിധ സഭകളിലെ ശുശ്രൂഷകർ പങ്കെടുത്ത പാസ്റ്റേഴ്സ് ആൻഡ് ലീഡേഴ്സ് സമ്മേളനം ശനിയാഴ്ച പകൽ നടത്തി.
എറൈസ് ആൻഡ് ഷൈൻ കോർഡിനേറ്റർ ബ്രദർ എഡ്വിൻ യു. നേതൃത്വം നൽകി.