ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ വാർഷിക സമ്മേളനത്തിന് അനുഗ്രഹ സമാപ്തി

ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ വാർഷിക സമ്മേളനത്തിന് അനുഗ്രഹ സമാപ്തി

"ക്രിസ്തുവിന്റെ വർത്തമാനപ്പത്രമെന്ന ബോധ്യത്തോടെ ജീവിക്കണം ": പാസ്റ്റർ ജോസ് മാത്യു

ബെംഗളൂരു: വിശ്വാസികളായ നാം ഓരോരുത്തരും ക്രിസ്തുവിന്റെ വർത്തമാനപത്രമെന്ന നിലയിൽ ജീവിക്കണമെന്നു ഐ പി സി കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡൻ്റും ബിസിപിഎ രക്ഷാധികാരിയുമായ പാസ്റ്റർ ജോസ് മാത്യൂ പ്രസ്താവിച്ചു.

ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ  (ബിസിപിഎ) 19-ാമത് വാർഷിക സമ്മേളനത്തിൽ പ്രസിഡൻറ് ചാക്കോ കെ.തോമസ് പ്രസംഗിക്കുന്നു

ബെംഗളൂരുവിലെ ക്രൈസ്തവ - പെന്തെക്കൊസ്ത് പത്രപ്രവർത്തകരുടെ സംഘടനയായ ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ ( ബിസിപിഎ) 19-ാമത് വാർഷികവും കുടുംബ സംഗമവും ,ബിസിപിഎ ന്യൂസ് വാർത്താപത്രികയുടെ മൂന്നാമത് വാർഷിക സമ്മേളനത്തിലും മുഖ്യ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

നമ്മുടെ വാക്കും പ്രവൃത്തിയും ഒരു മുദ്രണമാണ്. അതു പൊതുജനങ്ങൾ വളരെവേഗം വായിച്ചറിയും. അതിനാൽ വളരെ സൂഷ്മതയോടെ ഓരോരുത്തരും ജീവിക്കണമെന്ന് അദ്ദേഹം ബിപിസിഎ കുടുംബാംഗങ്ങളെ ആഹ്വാനംചെയ്തു.

ബിസിപിഎ കുടുംബ സംഗമത്തിൽ പങ്കെടുത്തവർ

കൊത്തന്നൂർ കെ.ആർ സി സി.ഒ.ജി ഹാളിൽ നടന്ന വാർഷിക സമ്മേളനത്തിൽ സെക്രട്ടറി പാസ്റ്റർ ജോസഫ് ജോൺ ,ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ ജോമോൻ ജോൺ എന്നിവർ വിവിധ സെഷനിൽ അധ്യക്ഷരായിരുന്നു.

പാസ്റ്റർ ബിജു ജോണിൻ്റെ പ്രാർഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ ബിസിപിഎ കുടുംബാംഗങ്ങളുടെ വിവിധ പരിപാടികൾ നടത്തി. ബ്രദർ.ഡേവിസ് ഏബ്രഹാമിൻ്റ നേതൃത്വത്തിൽ ഗാനശുശ്രൂഷ നിർവഹിച്ചു. 

ബിസിപിഎ ന്യൂസ് വാർത്താപത്രികയുടെ പ്രവർത്തനത്തെക്കുറിച്ച് പബ്ലിഷർ ബ്രദർ.മനീഷ് ഡേവിഡും ,ബിസിപിഎ - യുടെ ആരംഭകാല പ്രവർത്തനത്തെക്കുറിച്ച് പ്രസിഡൻ്റ് ചാക്കോ കെ തോമസും സംസാരിച്ചു.

വൈസ് പ്രസിഡൻ്റ് പാസ്റ്റർ ലാൻസൺ പി.മത്തായി സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ ജോസ് വി.ജോസഫ് നന്ദിയും രേഖപ്പെടുത്തി.

പാസ്റ്റർ ജോസ് മാത്യുവിൻ്റെ പ്രാർഥനയോടും ആശീർവാധത്തോടെയുമാണ് സമ്മേളനം സമാപിച്ചത്.

 ട്രഷറർ ബിനു മാത്യൂ, ബെൻസൺ ചാക്കോ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisement