ചരിത്രമുറങ്ങുന്ന ബെൽഫാസ്റ്റ് നഗരത്തിൽ ക്രിസ്തീയ സംഗീതസന്ധ്യ
ബെൽഫാസ്റ്റ്: ചരിത്രമുറങ്ങുന്ന നോർത്തേൺ അയർലണ്ടിന്റെ തലസ്ഥാനനഗരിയായ ബെൽഫാസ്റ്റിൽ യു ടി ഇന്ത്യൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ ക്രിസ്തീയ സംഗീതസംഗമം ഒക്ടോബർ 5 ശനിയാഴ്ച വൈകിട്ട് 5.30 മുതൽ UT BELFAST INDIAN FELLOWSHIP ചർച് ഹാളിൽ നടക്കും.
യു ടി ബെൽഫാസ്റ്റ് ഇന്ത്യൻ ഫെല്ലോഷിപ്പ് ചർച്ച് ക്വയര്‍ നേതൃത്വം നൽകുന്ന സംഗീതസന്ധ്യയിൽ വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും. ക്രൈസ്തവ സംഗീത ലോകത്തെ അനുഗ്രഹീത ഗായകൻ പാസ്‌റ്റർ ഫ്ലെവി ഐസക് മുഖ്യ ഗായകൻ ആയി പങ്കെടുക്കും . അനുഗ്രഹീതനായ കർത്തൃദാസന്മാർ തിരുവചന ശുശ്രുഷ നിർവഹിക്കും. UT ഇന്ത്യൻ ഫെല്ലോഷിപ്പ് ചർച് പാസ്‌റ്റർ ജേക്കബ് ജോർജ് സംഗീതസന്ധ്യക്ക് നേതൃത്വം നൽകും.