മറ്റൊരു നാഴികക്കല്ല്: ബഥേൽ ബൈബിൾ കോളേജിൽ സെനറ്റ് ഓഫ് സെറാമ്പൂറിന്റെ പുതിയ അധ്യയന വർഷം

മറ്റൊരു നാഴികക്കല്ല്: ബഥേൽ ബൈബിൾ കോളേജിൽ സെനറ്റ് ഓഫ് സെറാമ്പൂറിന്റെ പുതിയ അധ്യയന വർഷം

പുനലൂർ: ബഥേൽ ബൈബിൾ കോളേജിന്റെ 97-ാ മത് അധ്യയന വർഷം ജൂൺ 20ന് ആരംഭിച്ചു. സെനറ്റ് ഓഫ് സെറാമ്പൂറിന്റെ കീഴിൽ B. Th, Integrated BD, BD കോഴ്സുകളാണ് ഈ അധ്യയന വർഷം മുതൽ നൽകുന്നത്.

ഡോ. ഐസക്ക് വി. മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന സമ്മേളനം റവ. ഡോ. ബാബു ഇമ്മാനുവേലിന്റെ പ്രാർത്ഥനയോട് ആരംഭിച്ചു. റവ. ഫിന്നി ജോർജ് സങ്കീർത്തനം വായിച്ചു.

പുനലൂർ ബഥേൽ ബൈബിൾ കോളജിന്റെ ബോർഡ് ചെയർമാൻ റവ. റ്റി. ജെ സാമുവൽ പുതിയ പ്രിൻസിപ്പൽ ഡോ. ജെയിംസ് ജോർജിന്റെ ഇൻസ്റ്റിലേഷൻ സർവീസ് നടത്തുന്നു.

റവ. റ്റി. ജെ. ശാമുവേൽ മുഖ്യപ്രഭാഷണവും പുതിയ പ്രിൻസിപ്പലിന്റെ നിയമനവും പ്രിൻസിപ്പൽ സ്ഥാനത്തുനിന്നു വിരമിക്കുന്ന റവ. റ്റി. എസ്. സാമൂവൽകുട്ടിക്ക് യാത്രയയപ്പും നൽകി. അദ്ധ്യാപകരുടെ പ്രതിനിധിയായി റവ. എ. ജോസ്, അനുമോദനം അറിയിച്ചു. 

കോളേജിന്റെ പ്രസിഡന്റ് ഡോ. ഐസക് ചെറിയാന്റെ സന്ദേശവും ബഥേൽ ബൈബിൾ കോളേജ് ബോർഡ് വൈസ് ചെയർമാനും, SIAG യുടെ സൂപ്രണ്ടുമായ റവ. എ. ഏബ്രഹാം തോമസിന്റെയും മിസിസ് ലീലാമ്മ ഫിലിപ്പിന്റെയും, ഡോ. ജോൺസൺ കെ. ജോർജിന്റെയും ആശംസകൾ പാസ്റ്റർ സാം പി മാത്യു വായിച്ചു.

ഏ. ജി. മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി റവ. തോമസ് ഫിലിപ്പ്, വൈസ് പ്രിൻസിപ്പൽ റവ. ഡി. മാത്യുസ്, കമ്മറ്റിയംഗം റവ. പി ബേബി, പാസ്റ്റർ പി. ജി ഡാനിയൽ, ഏ. ജി ദൂതൻ ചീഫ് എഡിറ്റർ പാസ്റ്റർ കുഞ്ഞുമോൻ പോത്തൻകോട് എന്നിവർ ആശംസകൾ അറിയിച്ചു.

അക്കാഡമിക് ഡീൻ റവ. ഡോ. ജോൺസൺ ജി. സാമുവൽ പുതിയ അധ്യായന വർഷത്തിലെ അക്കാദമിക് പ്രോഗ്രാമുകളെക്കുറിച്ച് പ്രസ്താവിച്ചു. രജിസ്ട്രാർ റവ. ഫിലിപ്പ് പി. സാം വിദ്യാർത്ഥികളെ പരിചയപ്പെടുത്തി. പാ. പാസ്റ്റർ. സാം റോബിൻസൺ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

ഡോ. സാം വർഗീസ് വിശിഷ്ടാതിഥികൾക്കും സദസിനും കൃതജ്ഞത രേഖപ്പെടുത്തി.