ഭക്തിയുടെ അലകളുയർത്തിയ ഭക്തസംഗീതം  

ഭക്തിയുടെ അലകളുയർത്തിയ ഭക്തസംഗീതം  

ബെംഗളൂരു: ബാംഗ്ലൂരിലെ വിവിധ ക്രൈസ്തവ സഭാ വിശ്വാസികളുടെയും മിഷനറി പ്രവർത്തകരുടെയും  ഐക്യ കൂട്ടായ്മയായ ബാംഗ്ലൂർ യുണൈറ്റഡ് ക്രിസ്ത്യൻസിന്റെ നേതൃത്വത്തിൽ ലിംഗരാജപുരം ഇന്ത്യാ ക്യാംപസ് ക്രൂസൈഡ് ഓഡിറ്റോറിയത്തിൽ നടത്തിയ ഭക്തസംഗീതം  സംഗീതസായാഹ്നം ഭക്തിയുടെ അലകളുയർത്തിയ വേറിട്ട അനുഭവമായി.

മൺമറഞ്ഞു പോകാത്ത 250 ൽ പരം ഗാനങ്ങൾക്ക് തൂലിക ചലിപ്പിക്കുകയും 300-ൽ അധികം ഗാനങ്ങൾക്ക് സംഗീതം പകരുകയും ചെയ്ത് നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ ഭക്തവത്സലൻ്റ ഗാനങ്ങൾ  കോർത്തിണക്കിയായിരുന്നു പരിപാടി. ഭക്തവത്സലൻ്റെ തൂലികയിൽ നിന്നും ജന്മംകൊണ്ട പാടുവാൻ എനിക്കില്ലിനി ശബ്ദം, പാവനനേ നിൻ സ്തുതികളല്ലാതെ " എന്ന ഗാനം ഇമ്മാനുവേൽ ഹെൻട്രി പ്രാരംഭമായി ആലപിച്ചപ്പോൾ സദസ്സ് ഒന്നടങ്കം ആത്മനിർവിധിയിലായി.
ക്രൈസ്തവ ഗായകരായ ബിനു ചാരുത, ബിനോയ് കുര്യൻ, രെഞ്ജിത്ത് ,ഫ്രാൻസി ജോൺ, സിസ്റ്റർ സാൻസി ജോസ്, സിസ്റ്റർ സോണി ബെറിൾ എന്നിവരും പാടി.

ഭക്തവത്സലൻ്റെ സഹധർമ്മിണി സിസ്റ്റർ ബീനാ ഭക്തൻ, മകൻ ബിബിൻ മാത്യൂ എന്നിവർ പിതാവ് രചിച്ച് സംഗീതം പകർന്ന മനുജാ നീ മറക്കരുതേ, നിന്നാഗമനം ,എന്നേശുവേ എന്നീ ഗാനങ്ങൾ ആലപിച്ചു.
ജനറൽ കൺവീനർ പാസ്റ്റർ ജോസ് മാത്യൂ അധ്യക്ഷനായിരുന്നു.
റവ.ജോയ് ജോൺ അവതാരകനായിരുന്നു.

പാസ്റ്റർ ഭക്തവത്സലൻ അനുസ്മരണവും അദ്ദേഹത്തിൻ്റെ ജീവചരിത്രാവതരണവും ചാക്കോ കെ.തോമസ് നടത്തി. ചടങ്ങിൽ സിസ്റ്റർ ബീനാ ഭക്തനെ സ്റ്റീഫൻ വർഗീസ് ആദരിച്ചു.
ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് അസി. ഓവർസിയർ പാസ്റ്റർ ഇ.ജെ.ജോൺസൺ അനുഗ്രഹ പ്രാർഥന നടത്തി.

പ്രശസ്ത സംഗീതജ്ഞൻ ഇവാ.സുനിൽ സോളമന്റെ നേതൃത്വത്തിൽ ക്രിസ്തീയ കലാകാരന്മാരായ  ബെറിൽ ജോൺ, അഗസ്റ്റിൻ സാണ്ടി, നെൽസൺ, ലാൽ പ്രസാദ്, ജെയ്സൺ തോമസ്, റോയ് പീറ്റർ, ജോമോൻ കോട്ടയം, സാം എന്നിവർ പശ്ചാത്തല സംഗീതമൊരുക്കി. വിവിധ ക്രൈസ്തവ  സഭാ നേതാക്കൾ, മിഷനറി പ്രവർത്തകർ, വിശ്വാസികൾ, ഭക്തവത്സലന്റെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
 
പാസ്റ്റർ വിബിൻ ആൻഡ്രൂസിൻ്റെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ ജോയിൻ്റ് കൺവീനർമാരായ പാസ്റ്റർ ജോസഫ് ജോൺ സ്വാഗതവും ബിജു മാത്യു  നന്ദിയും പറഞ്ഞു. പാസ്റ്റർ സിബി ജേക്കബിൻ്റെ പ്രാർഥനയോടും പാസ്റ്റർ ജോസ് മാത്യൂവിൻ്റെ ആശീർവാദത്തോടെയും  സമാപിച്ചു.

 ഗുഡ്ന്യൂസ് ലൈവ് തത്സമയ സംപ്രേഷണം നടത്തിയിരുന്നു.

https://www.youtube.com/live/88f3QJDJGsc?si=ki55sTq8YmBS3uAM

Advertisement