ഒരുക്കങ്ങൾ തുടങ്ങി; ഭാരതപ്പുഴ സിൽവർ ജൂബിലി കൺവൻഷൻ ഫെബ്രു. 8 മുതൽ

ഭാരതപ്പുഴ കൺവൻഷൻ ഫെബ്രു. 8 മുതൽ 

ഒറ്റപ്പാലം: പ്രസിദ്ധമായ ഭാരതപ്പുഴ കൺവെൻഷന്റെ സിൽവർ ജൂബിലി കൺവെൻഷൻ ഫെബ്രു. 8 മുതൽ 11 വരെ ഭാരതപ്പുഴ മണൽപ്പുറത്ത് നടക്കും. 50 ലേറെ പെന്തെക്കോസ്ത് സഭകൾ ചേർന്നാണ് കൺവെൻഷൻ നടത്തുന്നത്. ഭാരവാഹികളായി പാസ്റ്റർ കെ.കെ. വിൽ‌സൺ (പ്രസിഡന്റ്), പാസ്റ്റർ വി.എം. രാജു (വൈസ് പ്രസിഡണ്ട്), പി.കെ. ദേവസ്യ (സെക്രെട്ടറി), പാസ്റ്റർ അജീഷ് ജോസഫ് (ജോയിന്റ് സെക്രട്ടറി), പാസ്റ്റർ പി.കെ. ചെറിയാൻ (ട്രഷറർ), സഹി മത്തായി കാതേട്ട് (പ്രോഗ്രാം കോഓർഡിനേറ്റർ), സാം കൊണ്ടാഴി (മീഡിയ കൺവീനർ), ബിജു തടത്തിവിള (പബ്ലിസിറ്റി കൺവീനർ), പാസ്റ്റർമാരായ ബിജു, പ്രേംകുമാർ, മണികണ്ഠൻ, ജോർജ് ഇ.വി (പ്രയർ കൺവീനേഴ്‌സ്) എന്നിവരെ തിരഞ്ഞെടുത്തു. പാസ്റ്റർമാരായ ഇ.പി. വർഗീസ്, ഉമ്മച്ചൻ വർഗീസ്, എൽ. ജസ്റ്റസ് എന്നിവരാണ് രക്ഷാധികാരികൾ.