ബൈബിൾ കത്തിച്ച സംഭവം : ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടെന്ന് ക്രൈസ്തവ സാഹിത്യ അക്കാദമി

ബൈബിൾ കത്തിച്ച സംഭവം : ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടെന്ന്  ക്രൈസ്തവ സാഹിത്യ അക്കാദമി
varient
varient
varient

തൃശൂർ : ബൈബിൾ കത്തിച്ച് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച കാസർഗോഡിലെ സംഭവം അങ്ങേയറ്റം നിന്ദ്യവും അപലപനീയവുമാണെന്ന് ക്രൈസ്തവ സാഹിത്യ അക്കാദമി പ്രസ്താവിച്ചു. ഇന്ത്യയുടെ മതേതര സങ്കൽപത്തിനും ഐക്യത്തിനും ഈ സംഭവം ഒരു മുറിപ്പാടായെന്ന് യോഗം വിലയിരുത്തി. സമൂഹത്തിൽ സ്പർദ്ധ വളർത്തുന്നവരെ അവർ ഉൾപ്പെടുന്ന മതവിഭാഗങ്ങൾ ഒറ്റപ്പെടുത്തുകയും കർശന നിലപാടുകൾ സ്വീകരിക്കുകയും ചെയ്താലെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുകയുള്ളൂവെന്ന് ക്രൈസ്തവ സാഹിത്യ അക്കാദമി പ്രസിഡണ്ട് ടോണി ഡി ചെവ്വൂക്കാരൻ യോഗത്തിൽ പറഞ്ഞു.

ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട് പ്രമേയം അവതരിപ്പിച്ചു. അക്കാദമിയുടെ ഭാരവാഹികളായ പാസ്റ്റർ ബാബു ജോർജ്, എം. വി. ബാബു, ലിജോ പാലമറ്റം, സാം കൊണ്ടാഴി എന്നിവർ പ്രസംഗിച്ചു.