ഡോ. ജോൺ കെ. മാത്യു ബൈബിൾ സൊസൈറ്റി നിർവാഹക സമിതിയിൽ

ഡോ. ജോൺ കെ. മാത്യു ബൈബിൾ സൊസൈറ്റി നിർവാഹക സമിതിയിൽ

കോട്ടയം : പ്രമുഖ പ്രഭാഷകനും വേദാധ്യാപകനുമായ ഡോ.ജോൺ കെ മാത്യു ബൈബിൾ സൊസൈറ്റി കേരളാ ഓക്സിലിയറി എക്സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന വാർഷിക സമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. 15 അംഗ നിർവാഹക സമിതിയിൽ പെന്തക്കോസ്ത് സഭകളുടെ പ്രതിനിധി ആയിട്ടാണ് ഡോ.ജോൺ കെ തെരഞ്ഞെടുക്കപ്പെട്ടത് . ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമാണ് ഓക്സിലറി പ്രസിഡൻറ് . റവ. ജേക്കബ് ആന്റണി കൂടാരത്തിൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു . അമേരിക്കയിലെ പ്രമുഖ സർവ്വകലാശാലയിൽ നിന്നും ക്രിസ്തീയ വിദ്യാസത്തിൽ ഡോക്ടറൽ ബിരുദം നേടിയിട്ടുള്ള പാസ്റ്റർ ജോൺ കെ മാത്യു ഐ പി സി മാവേലിക്കര വെസ്റ്റ് സെൻറർ ശുശ്രൂഷകനും ജനറൽ കൗൺസിൽ അംഗവുമാണ് . ഭാര്യ : ഷേർളി മാത്യു

Advertisement