പാസ്റ്റർ ബാബു ജോർജ് പത്തനാപുരത്തിന്റെ സങ്കീർത്തന പഠന പരമ്പര പൂർത്തിയായി

പാസ്റ്റർ ബാബു ജോർജ് പത്തനാപുരത്തിന്റെ സങ്കീർത്തന പഠന പരമ്പര പൂർത്തിയായി

കീഴില്ലം പെനിയേൽ ബൈബിൾ സെമിനാരിയിൽ ദീർഘ വർഷങ്ങൾ അധ്യാപകനായിരുന്ന പാസ്റ്റർ ബാബു ജോർജ് പത്തനാപുരത്തിന്റെ സങ്കീർത്തന പഠന പരമ്പര പൂർത്തിയായി.

മൂന്നു വർഷത്തെ പരിശ്രമത്തിന്റെയും പ്രാർത്ഥനയുടെയും ഫലമായി വിശുദ്ധ ബൈബിളിലെ 150 സങ്കീർത്തനങ്ങളെ പറ്റിയും ക്രമീകൃതമായ ഒരു പഠന പരമ്പര യൂട്യൂബിൽ അപ്ലോഡ് ചെയ്ത‌ിരിക്കുന്നു. ഓരോ സങ്കീർത്തനത്തിന്റെയും ചരിത്രപശ്ചാത്തലം, പ്രധാനപ്പെട്ട ആത്മീയ ദൂതുകൾ, വേദ ശാസ്ത്ര ചിന്തകൾ ഒക്കെ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കേരള ക്രൈസ്തതവ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ് സങ്കീർത്തനങ്ങളെ പറ്റിയുള്ള ഈ തുടർമാനമായ ദൃശ്യാവിഷ്‌കരണം.

മലയാളികളായ ക്രൈസ്തവർക്ക് ലോകത്ത് എവിടെ ഇരുന്നുകൊണ്ടും, ഏതു സമയത്തും ഇഷ്ടമുള്ള സങ്കീർത്തനങ്ങൾ ധ്യാനിക്കാൻ ഇത് സഹായകരമാണ്.

കീഴില്ലം പെനിയേൽ ബൈബിൾ സെമിനാരിയിൽ ദീർഘ വർഷങ്ങൾ അധ്യാപകനായിരുന്ന പാസ്റ്റർ ബാബു ജോർജ് പത്തനാപുരം ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ വൈസ് പ്രസിഡണ്ടും  ഈടുറ്റ നിരവധി ക്രൈസ്തവ ഗ്രന്ഥങ്ങളുടെ രചയിതാവും ആണ്.

സന്ദേശങ്ങൾ തുടർച്ചയായി ലഭിക്കേണ്ടതിന് ബന്ധപ്പെടുക : 91 8086991167.

Advertisement