പാസ്റ്റർ ഏബ്രഹാം ജോർജ് വെൺമണിയുടെ 'ബൈബിൾ വ്യക്തികൾ ' പ്രകാശനം ചെയ്തു

പാസ്റ്റർ ഏബ്രഹാം ജോർജ് വെൺമണിയുടെ  'ബൈബിൾ വ്യക്തികൾ '  പ്രകാശനം ചെയ്തു

മനാമ: ബഹ്റൈൻ ഗുഡ്ന്യൂസ് ചാപ്റ്റർ ജനറൽ സെക്രട്ടറിയും പ്രഭാഷകനും എഴുത്തുകാരനുമായ പാസ്റ്റർ ഏബ്രഹാം ജോർജ് വെൺമണി BD, DMin, എഴുതിയ ബൈബിൾ വ്യക്തികൾ എന്ന പുസ്തകത്തിൻ്റെ രണ്ടാമതു പതിപ്പിൻ്റ പ്രകാശനം നടന്നു.

പിവൈപിഎ ബഹ്റൈൻ റീജിയന്റെ നേത്യത്വത്തിൽ നടന്ന മ്യൂസിക്കൽ നൈറ്റിൽ ഐപിസി ബഹ്റൈൻ റീജിയൻ ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ ജോസഫ് സാം ബഹ്റൈൻ ഗുഡ്ന്യൂസ് ചാപ്റ്റർ പ്രസിഡൻ്റ് പാസ്റ്റർ ബിജു ഹെബ്രോനു പുസ്തകത്തിൻ്റെ പ്രതി നൽകി പ്രകാശനം നിർവഹിച്ചു. 

വായന കേൾവിയിലേക്ക് പരിണാമം സംഭവിക്കുന്ന ഒരു കാലഘട്ടത്തിൽ ഡിജിറ്റൽ വായനയും അച്ചടി പുസ്തകവായനയും അന്യം നിന്നു പോയിട്ടില്ല എന്നതിൻ്റെ തെളിവാണ് ബൈബിൾ വ്യക്തികൾ എന്ന ഈ പുസതകത്തിൻ്റെ രണ്ടാം പതിപ്പെന്ന് പുസ്തകം സ്വീകരിച്ചുകൊണ്ട് പാസ്റ്റർ ബിജു ഹെബ്രോൻ സംസാരിക്കയുണ്ടായി. 

വിശുദ്ധ വേദപുസ്തകത്തിലെ 150-ൽ പരം വ്യക്തികളേയും അവരുടെ ജയപരാജയങ്ങളേയും പഠനവിധേയമാക്കി എഴുതപ്പെട്ട ഒരു അനുഗ്രഹീത പുസ്തകമാണ് ബൈബിൾ വ്യക്തികൾ.