പാസ്റ്റർ ജിമ്മി കുര്യാക്കോസിന്റെ ജീവിതാനുഭവങ്ങൾ 'ശിലയും ശില്പിയും' പ്രകാശനം ചെയ്തു

പാസ്റ്റർ ജിമ്മി കുര്യാക്കോസിന്റെ ജീവിതാനുഭവങ്ങൾ  'ശിലയും ശില്പിയും' പ്രകാശനം ചെയ്തു

വടക്കഞ്ചേരി : പാലക്കാട് ജില്ലയിലെ സഭാ മുന്നേറ്റത്തിന്റെ കാരണക്കാരിൽ ഒരാളായ മിഷനറി പാസ്റ്റർ ജിമ്മി കുര്യാക്കോസിന്റെ ജീവിതാനുഭവങ്ങൾ വിവരിക്കുന്ന ശിലയും ശില്പിയും എന്ന പുസ്തകം പ്രകാശനം ചെയ്തു.

വടക്കഞ്ചേരിയിൽ നടന്ന ഐ പി സി കേരള സ്റ്റേറ്റ് കൺവൻഷനിൽ ഡിസം. 2 ന് സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ് പ്രശസ്ത സുവിശേഷ പ്രഭാഷകനായ പാസ്റ്റർ ബാബു ചെറിയാനു നല്കി പ്രകാശനം ചെയ്തു. ഐപിസി സ്റ്റേറ്റ് കൗൺസിലംഗംപാസ്റ്റർ ജോൺ റിച്ചാർഡ്സ് അധ്യക്ഷത വഹിച്ചു. ഐപിസി ഗ്ലോബൽ മീഡിയാ അസോസിയേഷൻ ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട് , ഗുഡ്ന്യൂസ് ചീഫ് റിപ്പോർട്ടർ മാത്യു കിങ്ങിണി മറ്റം എന്നിവർ സന്നിഹിതരായിരുന്നു.

 സഭാ പ്രവർത്തനങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്ന നെന്മാറയിൽ പെന്തെക്കോസ്തു സത്യത്തെ പ്രചരിപ്പിക്കുന്നതിനും സഭാ സ്ഥാപനത്തിലും മാതൃകയായിത്തീർന്ന പാസ്റ്റർ ജിമ്മി കുര്യാക്കോസിന്റെ തീവ്ര അനുഭവങ്ങൾ വിവരിക്കുന്ന ഗ്രന്ഥമാണിത്. ഏതൊരു മിഷനറിയും സുവിശേഷ സ്നേഹികളും വായിച്ചിരിക്കേണ്ട പുസ്തമാണിതെന്ന് പാസ്റ്റർ ബാബു ചെറിയാൻ പറഞ്ഞു. വിവരങ്ങൾക്ക് : 9447 67 4678

Advertisement