പാസ്റ്റർ ഏബ്രഹാം ജോർജ് വെൺമണിയുടെ 'സത്യ ദൈവശാസ്ത്രം ' പ്രകാശനം ചെയ്തു

പാസ്റ്റർ ഏബ്രഹാം ജോർജ് വെൺമണിയുടെ 'സത്യ ദൈവശാസ്ത്രം ' പ്രകാശനം ചെയ്തു

ബഹ്റൈൻ: ഗുഡ്ന്യൂസ് ബഹ്റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറിയും ഐപിസി. ബെഥേൽ ചർച്ച് ബഹ്റൈൻ്റ് പാസ്റ്ററുമായ പാസ്റ്റർ ഏബ്രഹാം ജോർജ് വെൺമണി BD, DMin. എഴുതിയ 'സത്യ ദൈവശാസ്ത്രം ' എന്ന പുസ്തകത്തിൻ്റെ ഏഴാം പതിപ്പ് ബഹ്റൈൻ ചർച്ച് ഓഫ് ഗോഡ് ബഥേൽ ചർച്ചിൽ നടന്ന യോഗത്തിൽ ബ്രദർ സാം വർഗ്ഗീസ്, ഗുഡ്‌ന്യൂസ് ബഹ്റൈൻ ചാപ്റ്റർ വൈസ്സ് പ്രസിഡൻ്റ് പാസ്റ്റർ ബോസ് വർഗ്ഗീസിനു നൽകി പ്രകാശനം ചെയ്തു.

ദൈവം, മനുഷ്യൻ, പാപം, യേശുക്രിസ്തു, രക്ഷ, സഭ, പരിശുദ്ധാത്മാവ്, പ്രാർത്ഥന, സമ്പത്ത്, ദൈവദൂതന്മാർ, സാത്താൻ, ദൈവവചനം, അന്ത്യകാലം എന്നിങ്ങനെ സിസ്റ്റമാറ്റിക്ക് തിയോളജിയിലെ 13 വിഷയങ്ങളും വേദപുസ്തകത്തെ ആധാരമാക്കിയുള്ള സാമ്പത്തികശാസ്ത്രവും അടങ്ങിയിരിക്കുന്ന പുസ്തകം ബൈബിൾ പഠിതാക്കൾക്കും പഠിപ്പിക്കുന്നവർക്കും പ്രസംഗകർക്കും പ്രയോജനപ്രഥം ആയിരിക്കും.