പാസ്റ്റർ ചെറിയാൻ ഉമ്മൻ രചിച്ച പുസ്തകം നേപ്പാളി ഭാഷയിലും

പാസ്റ്റർ ചെറിയാൻ ഉമ്മൻ രചിച്ച  പുസ്തകം നേപ്പാളി ഭാഷയിലും

 കാഠ്മണ്ഡു : പാസ്റ്റർ ചെറിയാൻ ഉമ്മൻ രചിച്ച 'ഈ ജീവിതത്തിനപ്പുറം' എന്ന പുസ്തകത്തിന്റെ നേപ്പാളി പരിഭാക്ഷ "യെ ജീവൻ ടെകി ടാഡാ " (YO JIWAN DEKHI TADA) എന്ന പേരിൽ പ്രകാശനം ചെയ്തു.

ഹാർവെസ്റ്റ് മിഷൻ ടു ദ അൺറീച്ഡ് കാഠ്മണ്ഡുവിൽ  നടന്ന വാർഷിക സമ്മേളനത്തിൽ  പാസ്‌റ്റർ ഡേവിഡ് ഗ്രിശാന്തി പാസ്റ്റർ ഡെപ്ചാ ലാമയിക്ക് നൽകി പ്രകാശനം നിർവഹിച്ചു. പരിഭാഷകൻ പാസ്‌റ്റർ ബാബുറാം തമാങ്, ചെറിയാൻ ഉമ്മൻ എന്നിവർ സന്നിഹിതരായിരുന്നു. ഈ പുസ്‌തകത്തിന്റെ ഹിന്ദി പരിഭാഷയിൽ നിന്നാണ് നേപ്പാളിയിലേക്കു മൊഴിമാറ്റം നടത്തിയിരിക്കുന്നത്. ദ് കാൽവരി ചർച്ച ആണ് ഈ പുസ്‌തകം പ്രസിദ്ധീകരിച്ചത്.

Advertisement