പാസ്റ്റർ വർഗീസ് മാത്യുവിൻ്റെ 'സ്നാനം അക്ഷരവും ആത്മാവും ' പ്രകാശനം ചെയ്തു 

പാസ്റ്റർ വർഗീസ് മാത്യുവിൻ്റെ  'സ്നാനം അക്ഷരവും ആത്മാവും ' പ്രകാശനം ചെയ്തു 

എടക്കര : വേദാദ്ധ്യാപകനും പ്രഭാഷകനും എഴുത്തുകാരനുമായ ഐപിസി നിലമ്പൂർ നോർത്ത് സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ വർഗീസ് മാത്യു എഴുതിയ 'സ്നാനം അക്ഷരവും ആത്മാവും ' എന്ന പുസ്തകം  എടക്കരയിൽ നടന്ന സെൻ്റർ കൺവൻഷനിൽ പാസ്റ്റർ ഫെയ്ത്ത് ബ്ലസൻ പള്ളിപ്പാട് സെന്റർ ട്രഷറാർ  എ.ജി.എബ്രഹാമിനു നൽകി പ്രകാശനം ചെയ്തു.

ക്രിസ്തീയ ജീവിതത്തിൽ അതിപ്രധാനമായ ആത്മീയ ശുശ്രൂഷയായ സ്നാനത്തെ കുറിച്ച് വിവിധതലങ്ങളിൽ സംശയ നിവാരണത്തിലും വാദപ്രതിവാദങ്ങളിലും ഉന്നയിക്കാറുള്ള നിരവധി ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഏറെ ശ്രദ്ധേയമായ  പുസ്തകമാണിത്. മാധ്യമ പ്രവർത്തകൻ സജി മത്തായി കാതേട്ട് ആണ് അവതാരിക എഴുതിയിരിക്കുന്നത്.

പുസ്തകങ്ങൾ ആവശ്യമുള്ളവർക്ക് ബന്ധപ്പെടാം : 97444 84408

വാർത്ത: പാസ്റ്റർ സുബാഷ് നിലമ്പൂർ