എ.ജി.ജനറൽ കൺവൻഷനിൽ സി.എ വാർഷിക സമ്മേളനം നാളെ ഫെബ്രു. 4 ന് ഉച്ചയ്ക്ക് 2 ന്

എ.ജി.ജനറൽ കൺവൻഷനിൽ സി.എ വാർഷിക സമ്മേളനം നാളെ ഫെബ്രു. 4 ന് ഉച്ചയ്ക്ക്   2 ന്
varient
varient
varient

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിൻ്റെ യുവജന വിഭാഗമായ ക്രൈസ്റ്റ്സ് അംബാസിസേഴ്സിൻ്റെ വാർഷികം ശനി ഉച്ചക്ക് 2ന് പറന്തൽ ഏജി ഗ്രൗണ്ടിൽ നടക്കും. സംസ്ഥാന പ്രസിഡൻ്റ് 

പാസ്റ്റർ ജോസ് ടി. ജോർജ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം സഭാസൂപ്രണ്ട് റവ.റ്റി.ജെ സാമുവൽ ഉദ്ഘാടനം ചെയ്യും.പാസ്റ്റർ ജിനു മാത്യു (യു കെ ) മുഖ്യ പ്രഭാഷണം നടത്തും.

ഇവാ. റ്റോം ഫിലിപ് തോമസ് ,തോംസൺ ബാബു എന്നിവർ സംഗീത ശുശൂഷയ്ക്ക് നേതൃത്വം നല്കും. തിരുവനന്തപുരം തൃശ്ശൂർ വരെയുള്ള ജില്ലകളിൽ നിന്നും ആയിരക്കണക്കിന് യുവജനങ്ങൾ പങ്കെടുക്കും. ഡിസ്ട്രിക്ട് താലന്ത് പരിശോധനകളിൽ വിജയിച്ചവർക്ക് ട്രോഫികളും മെഗാബൈബിൾ ക്വിസ് വിജയികൾക്ക് ക്യാഷ് അവാർഡകളും വിതരണം ചെയ്യും. താലന്ത് പരിശോധനയിൽ ഒന്നാം സ്ഥാനം നേടിയവർക്ക് പ്രോഗ്രാം അവതരിപ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കും. സഭാ എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായ ഡോ.ഐസക് വി.മാത്യു, പാസ്റ്റർ തോമസ് ഫിലിപ്പ്, പാസ്റ്റർ പി.കെ.ജോസ് തുടങ്ങിയവർ വിവിധ ശുശ്രുഷകൾ നിർവ്വഹിക്കും. 

സി. എ. ഭാരവാഹികളായ അജീഷ് ക്രിസ്റ്റഫർ, പി.റ്റി. ഷിൻസ്, ബിനീഷ് ബി.പി, രജീഷ് ജെ.എം, സിജു മാത്യു, ജോയൽ മാത്യു തുടങ്ങിയവർ നേതൃത്വം നല്കും.