ഏ ജി കൊട്ടാരക്കര സെക്ഷൻ സിഎ :  പ്രവർത്തനോത്ഘാടനവും യൂത്ത് മീറ്റിഗും

ഏ ജി കൊട്ടാരക്കര സെക്ഷൻ സിഎ :  പ്രവർത്തനോത്ഘാടനവും യൂത്ത് മീറ്റിഗും

കൊട്ടാരക്കര : അസംബ്ലീസ് ഓഫ് ഗോഡ് കൊട്ടാരക്കര സെക്ഷൻ സി.എ യുടെ നേതൃത്വത്തിൽ 2023-24 വർഷത്തെ പ്രവർത്തനോത്ഘാടനവും യൂത്ത് മീറ്റിഗും

 തൃക്കണ്ണമംഗൽ ചർച്ചിൽ നടന്നു. പ്രസിഡൻ്റ് പാസ്റ്റർ പവീൻ ജോർജ് അധ്യക്ഷത വഹിച്ചു. ഏജി കൊട്ടാരക്കര സെക്ഷൻ പ്രസ്ബിറ്റർ റവ. ബിനു.വി.എസ് ഉൽഘാടനം ചെയ്തു. എ.ജി മലയാളം ഡിസ്ട്രിക്റ്റ് സി.എ പ്രസിഡൻ്റ് റവ. ജോസ് ടി.ജോർജ് മുഖ്യ സന്ദേശം നൽകി. ബ്രദർ കെ. സൈലാസ്, ദേവസ്യ, സിബി വിൽസൻ , എറിക് ആഷ്ലി എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. 

കൊട്ടാരക്കര സെക്ഷൻ സി.എ പുറത്തിറക്കാൻ അഗ്രഹിക്കുന്ന പത്രികയുടെ ലോഗോ സെക്ഷൻ പ്രസ്ബിറ്റർ ഡിസ്ട്രിക്റ്റ് സി.എ പ്രസിഡൻ്റ്നു നൽകി പ്രകാശനം ചെയ്തു. "യുവധ്വനി " എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പത്രികയിലൂടെ സെക്ഷൻ സി.എ അംഗങ്ങളുടെ മികവുറ്റ രചനകൾ സമൂഹത്തിലേയ്ക്ക് എത്തിയ്ക്കാൻ സെക്ഷൻ സി.എ ഇതിലൂടെ ലക്ഷ്യമിടുന്നു. 

  സെക്ഷൻ സി.എ കമ്മറ്റി അംഗങ്ങൾളായ * എസ് അനീഷ് , റിന്റോ റജി, പാസ്റ്റ നിജിത്ത് എൻ.പി, സിസ്റ്റർ അനിലഎന്നിവർ നേതൃത്വം നൽകി.

Advertisement