സിഎ സംസ്ഥാന ക്യാമ്പ് ആഗ.29 മുതൽ;  രജിസ്ട്രേഷൻ ആരംഭിച്ചു

സിഎ സംസ്ഥാന ക്യാമ്പ് ആഗ.29 മുതൽ;  രജിസ്ട്രേഷൻ ആരംഭിച്ചു

പുനലൂർ :  മലയാളം ഡിസ്ട്രിക്ട് സി എ (ക്രൈസ്റ്റ് അംബാസിഡേഴ്സ് ) ജനറൽ ക്യാമ്പ് ആഗസ്റ്റ് 29 മുതൽ സെപ് 1 വരെ കുട്ടിക്കാനം മാർ ബെസേലിയോസ് എൻജിനിയറിങ്ങ് കോളേജിൽ നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്കായി ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. രജിസ്ട്രേഷൻ ഫീസ് 750 രൂപയാണ്.

തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ഏ.ജി സഭകളിൽ നിന്നായി ആയിരത്തിലധികം സി.എ അംഗങ്ങൾ പങ്കെടുക്കും. ഡിസ്ട്രിക്ട് സി എ പ്രസിഡന്റ് പാസ്റ്റർ ജോസ് റ്റി. ജോർജ് അദ്ധ്യക്ഷത വഹിക്കും. 29 ന് സഭാ സൂപ്രണ്ട് റവ. റ്റി.ജെ സാമുവൽ ഉദ്ഘാടനം ചെയ്യും.

ഡോ. ഐസക് വി മാത്യു, തോമസ് ഫിലിപ്പ്, യുവജന പ്രഭാഷകനായ പാസ്റ്റർ ബോവസ് മാത്യു (യുഎസ്എ) കേരള ക്രിക്കറ്റ് ടിം കോച്ചും ഇൻഡ്യൻ ക്രിക്കറ്റ് ടീം മുൻ അംഗവുമായ ടിനു യോഹന്നാൻ , വെല്ലൂർ മെഡിക്കൽ കോളേജ് ഡോകടർ ഐഡ ജോസഫ് ഫിന്നി എന്നിവർ മുഖ്യപ്രഭാഷകരായിരിക്കും. 

വിഞ്‌ജാനപ്രദവും ആത്മിക പ്രചോദനവുമായ ക്ലാസുകൾ, ചർച്ചകൾ, കാത്തിരിപ്പു യോഗം , ഗെയിംമുകൾ തുടങ്ങി വിവിധ പ്രോഗ്രാമുകൾ ഈ ക്യാമ്പിൽ ക്രമീകരിച്ചിട്ടുണ്ട്. യുവജനങ്ങൾ ഈ കാലഘട്ടത്തിൽ അഭിമുഖീകരിക്കുന്ന വിഷയങ്ങളെ ആസ്പദ മാക്കി പ്രത്യേക കൗൺസിലിങ്ങ് ക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്.

ബൈബിൾ ക്ലാസുകൾക്കും പ്രഭാഷണങ്ങൾക്കും ഗാനശുശ്രുഷകൾക്കും അനുഗ്രഹിതരായ ദൈവദാസൻമാരും അദ്ധ്യാപകരും നേതൃത്വം നല്കും .