ആയിരത്തിലധികം യുവജനങ്ങൾ: വ്യത്യസ്തത പുലർത്തി ക്രൈസ്റ്റ് അമ്പാസഡേഴ്സ് ക്യാമ്പ്

ആയിരത്തിലധികം യുവജനങ്ങൾ: വ്യത്യസ്തത പുലർത്തി ക്രൈസ്റ്റ് അമ്പാസഡേഴ്സ്  ക്യാമ്പ്

കുട്ടിക്കാനം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസഡേയേഴ്സിന്റെ നേതൃത്വത്തിൽ കുട്ടിക്കാനം മാർ ബസേലിയസ് എഞ്ചിനീയറിംഗ് കോളേജിൽ ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 1 വരെ നടന്ന ക്യാമ്പിന് അനുഗ്രഹീത സമാപ്തി. ആയിരത്തിലധികം യുവജനങ്ങൾ  പങ്കെടുത്ത ക്യാമ്പ് ഓഗസ്റ്റ് 29 - ന് ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ ടി.ജെ സാമുവേൽ ഉത്‌ഘാടനം ചെയ്തു.

സുജിത് എം സുനിൽ ,ജോബിൻ എലീഷാ , ജെറമി ഐസക്ക് , റോബിൻ ലാലിച്ചൻ , ഡോ .ഫ്രെഡി ജോസഫ് , ബിനീഷ , പാസ്റ്റർ സാബു ചാരുമൂട് എന്നിവർ വിവിധ സെഷനുകളിലായി ആത്മീയ ആരാധനക്ക് നേതൃത്വം നൽകി. ഉത്തര മേഖല ഡയറക്ടർ പാസ്റ്റർ ബാബു വർഗീസ് , മധ്യമേഖലാ ഡയറക്ടർ പാസ്റ്റർ ജെ സജി , ദക്ഷിണ മേഖല ഡയറക്ടർ പാസ്റ്റർ പി കെ യേശുദാസ് , ഡോ.സന്തോഷ് ജോൺ , പാസ്റ്റർ നിറ്റ്സൺ കെ വർഗീസ് എന്നിവർ പ്രസംഗിച്ചു.

പാസ്റ്റർ ബോവസ് മാത്യു മുഖ്യ പ്രഭാഷകനായിരുന്നു . 1 ശാമുവേൽ 7.3 അടിസ്ഥാനമാക്കി ക്രിസ്തുവിലേക്കു തിരിയുവാൻ ജനത്തെ പ്രബോധിപ്പിച്ചു. നിരവധി പേർ കർത്താവിന്റെ വേലക്കായി തങ്ങളുടെ ജീവിതത്തെ സമർപ്പിച്ചു . 150 അധികം കുട്ടികൾ അഭിഷേകം പ്രാപിച്ചു. അവസാന രാത്രിയിൽ ഡിസ്ട്രിക്ട് സി.എ. പ്രസിഡന്റ് പാസ്റ്റർ ജോസ് റ്റി ജോർജ്ജ് നേതൃത്വം നൽകി.

സമാപന ദിവസം അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് സന്ദേശം നൽകി. നാം ക്രിസ്തുവിലേക്കു തിരിയേണം എന്നും ആ അനുഭവം നമ്മളിൽ വന്നാൽ നാം മറ്റുള്ളവരെ ക്രിസ്തുവിലേക്കു തിരിക്കുവാൻ തയ്യാറാക്കണം എന്നും പ്രബോധിപ്പിച്ചു. ഒരു പുതിയ സൃഷ്ടിയായി വേണം നാം സമൂഹത്തിലേക്ക് ഇറങ്ങുവാൻ എന്നും , എല്ലായിടത്തും നാം മുഖാന്തരം ക്രിസ്തു ഉയർത്തപ്പെടേണമെന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.