'റിവൈവ് കാനഡ ‘ കോൺഫെറൻസ് മാർച്ച് 25 ന്

'റിവൈവ് കാനഡ ‘ കോൺഫെറൻസ് മാർച്ച് 25 ന്

കാനഡയിലെ മലയാളി പെന്തെക്കോസ്റ്റൽ ദൈവ സഭകളുടെ ആഭിമുഖ്യത്തിൽ 'റിവൈവ് കാനഡ ‘ (Revive Canada) 8 മത് കോൺഫെറൻസ് മാർച്ച് 25 ന് സൂം പ്ലാറ്റ്ഫോമിൽ നടക്കും. വൈകിട്ട് (7 pm - EST, 5 pm - AB, 4 Pm - BC ) യാണ് സമയം. പാസ്റ്റർ ബാബു ജോർജ് കിച്ചനെർ കാനഡ മുഖ്യ പ്രസംഗം നടത്തും.

കാനഡയിലെ 7 പ്രൊവിൻസുകളിൽ നിന്നും അൻപതിൽ പരം സഭകളും, അതോടൊപ്പം USA, UK, Australia, Middle East, India തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വിശ്വാസികൾ പങ്കെടുക്കും.  

വിവിധ പ്രൊവിൻസുകളിലെ സഭകൾ ഗാനശുശ്രൂഷകകൾക്കു നേതൃത്വം നല്കും. പാസ്റ്റർ വിക്ടർ ഫിലിപ്പ്, പാസ്റ്റർ ജോബിൻ പി മത്തായി എന്നിവർ പ്രയർ കൺവീനർമാരായി പ്രവർത്തിക്കുന്നു.