സിഇഎം ജനറൽ ക്യാമ്പിനു അനുഗ്രഹ സമാപ്തി

സിഇഎം ജനറൽ ക്യാമ്പിനു അനുഗ്രഹ സമാപ്തി

 പാസ്റ്റർ ഷാജി പെരിന്തൽമണ്ണ

തിരുവല്ല : പ്രശ്നകലുഷിതമായ ലോകത്തിൽ നമ്മുടെ ശ്രദ്ധ കർത്താവിൽ ആയിരിക്കണമെന്ന് ഷാരോൺ ഫെലോഷിപ്പ് ചർച് രാജ്യാന്തര പ്രസിഡണ്ട് റവ.ജോൺ തോമസ് പറഞ്ഞു. കുട്ടിക്കാനം മാർ ബസേലിയോസ് കോളേജ് ഓഫ് എൻജിനീയറിങ്ങിൽ നടന്ന സി ഇ എം ജനറൽ ക്യാമ്പിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാസ്റ്റർ ജെ. പി വെണ്ണിക്കുളം പരിഭാഷപ്പെടുത്തി.

26ന് ക്യാമ്പ് സി ഇ എം ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ജോമോൻ ജോസഫ് ഉദ്ഘാടനം ചെയ്തു. 'Fixing our eyes' എന്ന ചിന്താവിഷയത്തിൽ പാസ്റ്റർ അനീഷ് കൊല്ലംകോട് പ്രബന്ധം അവതരിപ്പിച്ചു. പാസ്റ്റർ എബ്രഹാം ക്രിസ്റ്റഫർ & ടീം, ഷാരൂൻ വർഗീസ്, ഇമ്മനുവേൽ കെ ബി തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.

ദൈവവചന ക്ലാസുകൾ ,മിഷൻ ചലഞ്ച്, കാത്തിരിപ്പ് യോഗം, ഗ്രൂപ്പ് തിരിച്ചുള്ള കൗൺസിലിംഗ് സെഷനുകൾ, മ്യൂസിക് നൈറ്റ്, കുട്ടികൾക്കായി സി ഇ എം കിഡ്സ് എന്നിവ ക്യാമ്പിന്റെ പ്രത്യേകതകൾ ആയിരുന്നു. പാസ്റ്റർ മാത്യു വർഗീസ്, പാസ്റ്റർ അനീഷ് കൊല്ലംകോട്, പാസ്റ്റർ ജോയ് എബ്രഹാം, പാസ്റ്റർ റ്റി വി ജെയിംസ്, പാസ്റ്റർ നന്നു കെ, പാസ്റ്റർ ഗ്ലാഡ്സൺ വർഗീസ്, പാസ്റ്റർ എബി ജോൺ, പാസ്റ്റർ സാം ജി എസ്, പാസ്റ്റർ ബിനു എബ്രഹാം, പാസ്റ്റർ ഷിബു മാത്യു, ഇവാ. എബി ബേബി, ബ്രദർ സിജോ പി, സിസ്റ്റർ രഞ്ജി സാം, സിസ്റ്റർ ഷിബി മാത്യു തുടങ്ങിയവർ വിവിധ സെക്ഷനുകളിൽ ക്ലാസ്സെടുത്തു. 13 വയസ്സ് വരെയുള്ളവർക്കുള്ള കിഡ്സ്‌ ക്യാമ്പിന് തിമഥി ഇൻസ്റ്റിറ്റ്യൂട്ട് നേതൃത്വം നൽകി. ബ്രദർ ഇമ്മാനുവേൽ കെ ബി, ബ്രദർ ഷാരൂൻ വർഗീസ്, പാസ്റ്റർ എബിൻ അലക്സ്‌, പാസ്റ്റർ എബ്രഹാം ക്രിസ്റ്റഫർ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ജോമോൻ ജോസഫ്, ജനറൽ സെക്രട്ടറി പാസ്റ്റർ സാംസൺ തോമസ്, ജനറൽ ട്രഷറർ പാസ്റ്റർ ടോണി തോമസ്, ജനറൽ കോർഡിനേറ്റർ പാസ്റ്റർ ഹാബേൽ പി ജെ തുടങ്ങിയവർ നേതൃത്വം നൽകി.

കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി ജെ തോമസ് സമാപന സന്ദേശം നൽകി. വൈസ് പ്രസിഡണ്ട് പാസ്റ്റർ ജോസ് ജോർജ് അധ്യക്ഷത വഹിച്ചു, പാസ്റ്റർമാരായ ജോമോൻ ജോസഫ്, സാംസൺ തോമസ്, സി ഏലിയാസ്, ഫിലിപ്പ് എബ്രഹാം, സോവി മാത്യു, കെ വി ഡാനിയേൽ കുട്ടി, സാം ടി മുഖത്തല, ട്രഷറർ പാസ്റ്റർ ടോണി തോമസ് എന്നിവർ പ്രസംഗിച്ചു.

 ജനറൽ പ്രസിഡണ്ട് പാസ്റ്റർ ജോമോൻ ജോസഫ്, ജനറൽ സെക്രട്ടറി പാസ്റ്റർ  സാംസൺ തോമസ്, ജനറൽ ട്രഷറർ പാസ്റ്റർ ടോണി തോമസ്, ജനറൽ കോഡിനേറ്റർ പാസ്റ്റർ ഹാബേൽ പി ജെ തുടങ്ങിയവർ നേതൃത്വം നൽകി.

1400 ൽ അധികം ആളുകൾ പങ്കെടുത്തു.150 കുഞ്ഞുങ്ങൾ സുവിശേഷ വേലക്ക് സമർപ്പിച്ചു. 400 പേർ പരിശുദ്ധാത്മ അഭിഷേകം പ്രാപിച്ചു. 40 പേർ സ്നാനമേൽക്കാൻ തീരുമാനിച്ചു.

യുവജങ്ങളുടെ പങ്കാളിത്തവും  കൃ ക്രമികൃതമായി നടന്ന ക്ലാസ്സുകളും, പരിശുദ്ധത്മ സാന്നിധ്യവും, ക്യാമ്പിന്റെ കൃമികരണവും മികവുറ്റത് ആയതിലൂടെ ഈ വർഷത്തെ ക്യാമ്പ് സി ഇ എമ്മിന്റെ ചരിത്രത്തിൽ ഇടം പിടിച്ചു. ക്യാമ്പിന്റെ വിജയം കൂട്ടായുള്ള പ്രവർത്തനവും, പ്രാർത്ഥനയുമാണെന്ന് ജനറൽ പ്രസിഡന്റ് പാസ്റ്റർ ജോമോൻ ജോസഫ് ഗുഡ്ന്യൂസിനോട് പറഞ്ഞു.