സിഇഎം സംസ്ഥാനതല പ്രവർത്തനങ്ങൾക്ക് പ്രൗഢമായ തുടക്കം
തിരുവല്ല: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) 2024-2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ഇന്നലെ ഏപ്രിൽ 22ന് ആലുവ-അശോകപുരം ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ നടന്നു. സഭാ നാഷണൽ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്തു. സിഇഎം ജനറൽ പ്രസിഡന്റ് പാസ്റ്റർ സാംസൺ പി തോമസ് അധ്യക്ഷത വഹിച്ചു.
പാസ്റ്റർ ഫെബിൻ ബോസ് കുരുവിള മുഖ്യ സന്ദേശം നൽകി. ജനറൽ സെക്രട്ടറി പാസ്റ്റർ ടോണി തോമസ് പ്രവർത്തന വിശദീകരണം നൽകി. സുവിശേഷീകരണം,ഭവന-വിദ്യാഭ്യാസ-ചികിത്സ തുടങ്ങി വിവിധ പദ്ധതികളുടെ പ്രവർത്തന ഉദ്ഘാടനവും നടന്നു. പാസ്റ്റർ എഡിസൺ സാമുവേൽ അനുഗ്രഹ പ്രാർത്ഥന നടത്തി.
സിഇഎം ക്വയർ ഗാനങ്ങൾ ആലപിച്ചു. പാസ്റ്റർ പോൾസൺ വി എസ് സ്വാഗതവും ബ്രദർ റോഷി തോമസ് നന്ദിയും അറിയിച്ചു. സഭാ അന്തർദേശീയ പ്രസിഡന്റ് പാസ്റ്റർ ജോൺ തോമസ്, പാസ്റ്റർ ഇമ്മാനുവേൽ പോത്തൻ, പാസ്റ്റർ സനു ജോസഫ് , പാസ്റ്റർ അനീഷ് കൊല്ലംകോട്, പാസ്റ്റർ ജിജോ യോഹന്നാൻ, ജേക്കബ് വർഗീസ്, പാസ്റ്റർ ബിനു എബ്രഹാം, സിസ്റ്റർ ലില്ലിക്കുട്ടി എഡിസൺ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
കുവൈറ്റ്, ദോഹ, ബഹറിൻ, യു.എ.ഇ, യു.എസ്.എ, യു.കെ, ന്യൂസിലൻ്റ് തുടങ്ങിയ സ്ഥലങ്ങളിലെ സഭകളുടെ ആശംസകളും അറിയിച്ചു. പാസ്റ്റർമാരായ തോമസ് ചാക്കോ, വർഗീസ് എം ജെ, ബ്രദർ ബിനു വർഗീസ് തുടങ്ങിയവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
ജനറൽ കോ- കോർഡിനേറ്റർ പാസ്റ്റർ സാം ജി കോശി, പാസ്റ്റർ പോൾസൺ വി എസ്, ബ്രദർ ആൽവിൻ തുടങ്ങിയവർ പൊതു ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.