സിഇഎം യുവമുന്നേറ്റ യാത്ര ആരംഭിച്ചു 

സിഇഎം യുവമുന്നേറ്റ യാത്ര ആരംഭിച്ചു 
ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ജോമോൻ ജോസഫ് സംസാരിക്കുന്നു

തിരുവല്ല: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) ജനറൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സാമൂഹിക തിന്മകൾക്കെതിരെയുള്ള രണ്ടാമത് യുവമുന്നേറ്റ ബോധവൽക്കരണ യാത്ര ഇന്ന് കാസർഗോഡ് പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിന് സമീപത്തു നിന്നും ആരംഭിച്ചു. പാസ്റ്റർ പാസ്റ്റർ സാജു എസ്.എസ്  ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ജോമോൻ ജോസഫ്, ജനറൽ സെക്രട്ടറി പാസ്റ്റർ സാംസൺ പി. തോമസ് എന്നിവർ പതാക ഏറ്റുവാങ്ങി. ജനറൽ ട്രഷറർ പാസ്റ്റർ ടോണി തോമസ്, ജനറൽ കോർഡിനേറ്റർ പാസ്റ്റർ ഹാബേൽ പി ജെ, പാസ്റ്റർ എൽദോസ്  കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. 

വിവിധ  സമ്മേളനങ്ങളിൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് നാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ്, ജനറൽ സെക്രട്ടറിമാരായ പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ വി ജെ തോമസ് എന്നിവരെ കൂടാതെ മറ്റ് കൗൺസിൽ അംഗങ്ങളും പങ്കെടുക്കും. വിവിധ സഭകളുടെയും യുവജന പ്രവർത്തകരുടെയും സഹകരണത്തോടെ നടക്കുന്ന ഈ പ്രോഗ്രാമിൽ സഭാ നേതാക്കളും  വിവിധ ജില്ലകളിലുള്ള സി ഇ എം അംഗങ്ങളും പങ്കെടുക്കും. സി ഇ എം ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ജോമോൻ ജോസഫ്, ജനറൽ സെക്രട്ടറി പാസ്റ്റർ സാംസൺ പി തോമസ് എന്നിവർ ജാഥ നയിക്കും. ജനറൽ ട്രഷറർ പാസ്റ്റർ ടോണി തോമസ്, ജനറൽ കോർഡിനേറ്റർ പാസ്റ്റർ ഹാബേൽ പി ജെ തുടങ്ങിയവർ നേതൃത്വം നൽകും. കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും സഞ്ചരിക്കുന്ന ഈ ബോധവൽക്കരണ യാത്ര മെയ്‌ 19ന് തിരുവനന്തപുരം ഗാന്ധി പാർക്കിൽ സമാപിക്കും.

Advertisement