മണിപ്പൂരിൽ നേരിട്ട് ഇടപെടാൻ കേന്ദ്രം, കുക്കി-മെയ്തെയ് വിഭാഗങ്ങളുമായി ചർച്ച

മണിപ്പൂരിൽ നേരിട്ട് ഇടപെടാൻ കേന്ദ്രം, കുക്കി-മെയ്തെയ് വിഭാഗങ്ങളുമായി ചർച്ച

ഇംഫാൽ : മണിപ്പൂരിൽ അക്രമങ്ങൾ തടയുന്നതിനും സമാധാനം പുനഃസ്ഥാപിക്കാനുമായി നേരിട്ട് ഇടപെടാൻ കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ സുരക്ഷാസ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിന് യോഗം ചേർന്നു. സുരക്ഷാസ്ഥിതിഗതികൾ സമഗ്രമായി അവലോകനം ചെയ്ത അമിത്ഷാ കൂടുതൽ അക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്രസേനയുടെ അംഗസഖ്യ വർധിപ്പിക്കും. അക്രമം നടത്തുന്നവർക്കെതിരെ നിയമപ്രകാരം കർശന നടപടി സ്വീകരിക്കണമെന്നും ആഭ്യന്തരമന്ത്രി നിർദേശിച്ചു. കുടിയൊഴിപ്പിക്കപ്പെട്ടപ്പെട്ടവർക്ക് ശരിയായ ആരോഗ്യ- വിദ്യാഭ്യാസ സൗകര്യങ്ങളും അവരുടെ പുനരധിവാസവും ഉറപ്പാക്കാൻ മണിപ്പൂർ ചീഫ് സെക്രട്ടറിയ്ക്ക് ആഭ്യന്തരമന്ത്രി നിർദേശം നൽകി.

നിലവിലുള്ള വംശീയ സംഘർഷം പരിഹരിക്കുന്നതിന് ഏകോപിതമായ സമീപനം ആവശ്യമാണെന്ന് അമിത്ഷാ വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം കുക്കി - മെയ്തെയ് വിഭാഗങ്ങളുമായി ഉടൻ ചർച്ച നടത്തും. മണിപ്പൂരിലെ സുരക്ഷാ സാഹചര്യം ശക്തിപ്പെടുത്തുന്നതിന് ഭാരതസർക്കാർ മണിപ്പർ സർക്കാരിന് എല്ലാ രീതിയിലും പിന്തുണ നൽകുമെന്നും അമിത്ഷാ വ്യക്തമാക്കി. മണിപ്പൂരിലെ എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭാരതസർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് അമിത് ഷാ വ്യക്തമാക്കി. ഡൽഹിയിൽ ആഭ്യന്തരമന്ത്രാലയത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ ഉന്നത സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

Advertisemen