ഐപിസി നേര്യമംഗലം സെന്റർ കൺവെൻഷൻ ജനു. 12 ഇന്നു മുതൽ

ഐപിസി നേര്യമംഗലം സെന്റർ കൺവെൻഷൻ ജനു. 12 ഇന്നു മുതൽ

നേര്യമംഗലം: ഐ പി സി നേര്യമംഗലം സെന്റർ കൺവെൻഷൻ ജനുവരി 12 മുതൽ 15 വരെ പൈങ്ങോട്ടൂർ കുര്യാക്കോസ് മെമ്മോറിയൽ ഹാൾ ഗ്രൗണ്ടിൽ വെച്ച് നടക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സണ്ണി മാത്യു ഉദ്ഘാടനം ചെയ്യും.

പാസ്റ്റർമാരായ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, കെ.ജെ മാത്യു (പുനലൂർ), രാജേഷ് ഏലപ്പാറ എന്നിവർ രാത്രി യോഗങ്ങളിൽ പ്രസംഗിക്കും. ഞായർ രാവിലെ 9 മുതൽ ആരംഭിക്കുന്ന സംയുക്ത ആരാധനയിൽ പാസ്റ്റർ തോമസ് ഫിലിപ്പ് (വെൺമണി) ദൈവവചനം ശുശ്രൂഷിക്കും.

സോദരി സമാജം മീറ്റിംഗിൽ ഡോ. മറിയാമ്മ സ്റ്റീഫനും സണ്ടേസ്കൂൾ പി വൈപിഎ വാർഷികത്തിൽ ബ്രദർ സണ്ണി ഏബ്രഹാമും മുഖ്യാതിഥികളായി പങ്കെടുക്കും. സെന്റർ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

Advertisement