ചേലക്കര ഐക്യ കൺവൻഷനു അനുഗ്രഹീത തുടക്കം ; നാളെ ഏപ്രിൽ 9 നു സമാപനം

ചേലക്കര ഐക്യ കൺവൻഷനു അനുഗ്രഹീത തുടക്കം ; നാളെ ഏപ്രിൽ 9 നു സമാപനം

ചേലക്കര : ചേലക്കര യുപിഎഫിന്റെ 30 മത് കൺവെൻഷനു തുടക്കമായി. ഏപ്രിൽ 7 മുതൽ 9 വരെ എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ ചേലക്കരയിലാണ് കൺവൻഷൻ.

പ്രസിഡന്റ് പാസ്റ്റർ ഡേവിഡ് ടി. എബ്രഹാം ഉത്ഘാടനം നിർവഹിച്ചു. ആദ്യ ദിനം പാസ്റ്റർ സജു കുമാർ മുഖ്യ വചന ശുശ്രൂഷ നിർവഹിച്ചു. തുടർ ദിവസങ്ങളിൽ പാസ്റ്റർന്മാരായ പോൾ ഗോപാലകൃഷ്ണൻ, അജി ഐസക്ക് എന്നിവർ പ്രസംഗിക്കും.

യു പിഎഫ് ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. ഗുഡ് ന്യൂസിൽ തത്സമയം വീക്ഷിക്കാം.