ഐപിസി ചെന്നൈ മെട്രോ സെൻ്റർ  കൺവെൻഷൻ ജനുവരി 26 മുതൽ

ഐപിസി ചെന്നൈ മെട്രോ സെൻ്റർ  കൺവെൻഷൻ ജനുവരി 26 മുതൽ

ചെന്നൈ : ഐപിസി ചെന്നൈ മെട്രോ സെൻ്ററിൻ്റെ 27 മത് കൺവെൻഷൻ ജനു. 26 മുതൽ 28 വരെ ആരുമ്പക്കം ഗുഡ്ഹോപ്പ് മെട്രിക്കുലേഷൻ സ്ക്കൂൾ  ഗ്രൗണ്ടിൽ നടക്കും. സെൻ്റർ പാസ്റ്റർ രാജു എം. ചെറിയാൻ ഉദ്ഘാടനം ചെയ്യും. 

പാസ്റ്റർമാരായ ഷാജി എം.പോൾ, ജെ .മാത്യൂസ് (തമിഴ്നാട് സ്റ്റേറ്റ് പ്രസിഡണ്ട്), ലെവി ചെറിയാൻ, ലെസ്ളി ചെറിയാൻ തുടങ്ങിയവർ പ്രസംഗിക്കും

 ഉപവാസ പ്രാർത്ഥന , റിവൈവൽ മീറ്റിംഗ്, പുത്രിക സംഘടനകളുടെ വാർഷികയോഗം, കർതൃമേശയോടു കൂടിയ സംയുക്ത ആരാധന എന്നിവ നടക്കും. ഡിസ്ട്രിക് കൊയർ ഗാനസുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

പാസ്റ്റർ ജോസ് പ്രസാദ്, പാസ്റ്റർ റ്റി. ഒ ജോണി എന്നിവരുടെ ചുമതലയിൽ  കമ്മറ്റി കൺവെൻഷൻ നടത്തിപ്പിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.