പെന്തെക്കോസ്റ്റൽ ഐക്യ സമ്മേളനത്തിന്റെ പ്രൊമോഷണൽ മീറ്റിംഗ് ചിക്കാഗോയിൽ

പെന്തെക്കോസ്റ്റൽ ഐക്യ സമ്മേളനത്തിന്റെ പ്രൊമോഷണൽ മീറ്റിംഗ് ചിക്കാഗോയിൽ

ചിക്കാഗോ : ജനുവരി 7 മുതൽ 14 വരെ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ  എല്ലാ പെന്തെക്കോസ്ത് സഭകളുടെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന 'ഉണർവ്വ് 2024 ' -ന്റെ  പ്രമോഷണൽ മീറ്റിംഗ് കേരള എക്സ്പ്രെസ് ന്യൂസ്‌ റൂമിൽ  നടന്നു. പാസ്റ്റർ തോമസ് കുര്യന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ഡോ. ടൈറ്റസ് ഈപ്പൻ സ്വാഗതം പറഞ്ഞു.

ഐപിസി മുൻ ജനറൽ ട്രഷറാറും ഉണർവ് 2024 മുഖ്യ സംഘാടകനുമായ  സജി പോൾ , കൺവീനർ തോമസ് കുര്യൻ എന്നിവർ പങ്കെടുത്തു.

 കെ.എം ഈപ്പൻ, ഡോ അലക്സ്‌ ടി കോശി, ഡോ. ബിജു ചെറിയാൻ,  ജെയിംസ് ഉമ്മൻ, ശാരോൺ ഫെല്ലോഷിപ് സഭകളുടെ നോർത്ത് അമേരിക്കൻ സെക്രട്ടറി  ജോൺസൻ ഉമ്മൻ, സാമുവേൽ കെ. ജോർജ്, തമ്പി തോമസ്, പാസ്റ്റർ ഡോൺ കുരുവിള, കുര്യൻ ഫിലിപ്പ് എന്നിവർ പങ്കെടുത്തു.

കേരളത്തിൽ പെന്തക്കോസ്ത് സഭ ആരംഭിച്ചിട്ട് 100 വർഷം കഴിഞ്ഞ പശ്ചാത്തലത്തിൽ നടക്കുന്ന ഐക്യ സമ്മേളനം ശതാബ്ദി സ്മരണ പുതുക്കും. അമേരിക്കയിൽ നിന്ന് നിരവധി പേർ കൺവെൻഷനിൽ സംബന്ധിക്കും. ചിക്കാഗോയിൽ നിന്നുള്ള ഫണ്ട്‌ ശേഖരണവും ഇതോടൊപ്പം നടന്നു. ആദ്യ സംഭാവന  കെ. എം ഈപ്പനിൽ നിന്ന് സജി പോൾ ഏറ്റു വാങ്ങി. ഫിനാൻസ് കൺവീനർ ഡോ ടൈറ്റസ് ഈപ്പന്റെ നേതൃത്വത്തിൽ തുടർന്നുള്ള ഫണ്ട്‌ ശേഖരണം നടക്കും.

വാർത്ത: കുര്യൻ ഫിലിപ്പ്

Advertisement