ക്രൈസ്റ്റ് ഏജി വർക്കേഴ്സ് കോൺഫ്രൻസ് മെയ് 28 മുതൽ

ക്രൈസ്റ്റ് ഏജി വർക്കേഴ്സ് കോൺഫ്രൻസ് മെയ് 28 മുതൽ

കോട്ടയം : സുവിശേഷീകരണത്തിലും ജീവകാരുണ്യ മേഖലയിലും സജീവമായ ന്യൂയോർക്കിലെ ക്രൈസ്റ്റ് ഏജി സഭയുടെ ആഭിമുഖ്യത്തിൽ മെയ് 28 മുതൽ 31 വരെ വയനാട്ടിൽ വർക്കേഴ്സ് കോൺഫറൻസ് നടക്കും. 

സീനിയർ പാസ്റ്റർ ജോർജ് പി. ചാക്കോ ഉദ്ഘാടനവും മുഖ്യ ക്ലാസുകളും നയിക്കും. പാസ്റ്റർ ജയിംസ് ചാക്കോ, ഇവാ. ജോർജ് എബ്രഹാം , പാസ്റ്റർ ബെന്നി പി. ചാക്കോ , പാസ്റ്റർ ജോൺ മാർക്ക് തുടങ്ങിയവരും ക്ലാസുകൾക്ക് നേതൃത്വം നല്കും.

വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കും. ,  വചനധ്യാനം, ചർച്ച, അനുഭവം പങ്കിടൽ, ആരാധന എന്നിവയും അർഹരായ 7 പെൺകുട്ടികൾക്ക് വിവാഹ സഹായവും നല്കും.

Advertisement