ദേശത്തിനു സൗഖ്യ വരുത്തുന്നതിൽ സുവിശേഷകരുടെ പങ്ക് നിർണ്ണായകമെന്ന് റവ. ജോർജ് പി. ചാക്കോ

ദേശത്തിനു സൗഖ്യ വരുത്തുന്നതിൽ സുവിശേഷകരുടെ പങ്ക് നിർണ്ണായകമെന്ന് റവ. ജോർജ് പി. ചാക്കോ

ക്രൈസ്റ്റ് മിഷൻ കോളേജ് ഇന്ത്യയുടെ ബിരുദദാനം നടന്നു

പുനലൂർ : ദേശത്തിനു സൗഖ്യ വരുത്തുന്നതിൽ സുവിശേഷകരുടെ പങ്ക് നിർണ്ണായകമെന്ന് റവ. ജോർജ് പി. ചാക്കോ പ്രസ്താവിച്ചു. സമൂഹത്തിൽ നന്മ കൊണ്ടുവരുന്നവരിൽ മിഷനറിമാർ ഒരിക്കലും അലംഭാവം കാട്ടിയിട്ടില്ല. അവരുടെ ജീവിതം തന്നെ സുവിശേഷമായിരുന്നു.

കട്ടപ്പന കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രൈസ്റ്റ് മിഷൻ കോളേജ് ഇന്ത്യയുടെ ബിരുദദാന ശുശ്രൂഷയിൽ മുഖ്യ സന്ദേശം നടത്തുകയായിരുന്നു അദ്ദേഹം. ക്രൈസ്റ്റ് ഏജി സഭാ മിഷൻ ഡയറക്ടർ പാസ്റ്റർ ജോർജ് ഏബ്രഹാം വാഴയിൽ അദ്ധ്യക്ഷനായിരുന്നു. 

പ്രിൻസിപ്പാൾ റവ. സിബി മാത്യു ആമുഖ സന്ദേശം നല്കി. റവ. ഐസക് വി. മാത്യു അനുഗ്രഹ പ്രഭാഷണം നടത്തി.

ക്രൈസ്റ്റ് മിഷൻ കോളേജ് ഡയറക്ടറും ക്രൈസ്റ്റ് ഏജി സഭാ സീനിയർ പാസ്റ്ററുമായ റവ. ജോർജ് പി. ചാക്കോ സർട്ടിഫിക്കറ്റുകൾ നല്കി ബിരുദ ദാനം നിർവഹിച്ചു. റവ. ഡി. ശാമുവേൽകുട്ടി അനുഗ്രഹ പ്രാർത്ഥന നടത്തി. 

ക്രൈസ്റ്റ് ഏജി മിഷൻ ഡയറക്ടർ  പാസ്റ്റർ ജയിംസ് ചാക്കോ റാന്നി , റവ.ഫിന്നി ജോർജ് , സജി മത്തായി കാതേട്ട്  എന്നിവർ ആശംസകൾ നേർന്നു. സ്റ്റുഡൻസ് ലീഡർ ഇവാ. സാജു ഫിലിപ്പ് പ്രസംഗിച്ചു.

റവ. സാം വർഗീസ് സ്ക്രിപ്ച്ചർ റീഡിംഗ് നടത്തി. ഇവാ. ജെഫിൻ , ജോസഫ് ജെയിംസ് എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കി.

അക്കാഡമിക് അഡ്വൈസർ ഡോ. ബാബു ഇമ്മാനുവൽ , ഡീൻ പാസ്റ്റർ ജോബിൻ ജോർജ് എന്നിവർ നേതൃത്വം നല്കി. ക്രൈസ്റ്റ് മിഷൻ കോളേജിന്റെ അടുത്ത ബാച്ചിനുള്ള അഡ്മിഷൻ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.