ചർച്ച് ഓഫ് ഗോഡ് : 101-ാമത് കണ്‍വന്‍ഷന്‍ 2024 ജനു. 22 മുതല്‍ 28 വരെ

മാനവ സ്വാതന്ത്ര്യം യേശുക്രിസ്തുവിന്റെ ക്രൂശിലൂടെ മാത്രം: പാസ്റ്റര്‍ സി.സി തോമസ്
തിരുവല്ല: ആദ്യ മനുഷ്യനായ ആദാമിന്റെ അനുസരണക്കേടിനാല്‍ പിശാചിന് അടിമകളായി മാറിയ മാനവകുലത്തെ എല്ലാ അടിമ നുകത്തില്‍ നിന്നും മോചിപ്പിക്കുവാന്‍ യേശുക്രിസ്തുവിന് മാത്രമെ സാദ്ധ്യമാകു എന്ന് പാസ്റ്റര്‍ സി.സി തോമസ് പ്രസ്താവിച്ചു.
ഇരുട്ടിന്റെ ആധിപത്യം ലോകത്തില്‍ നിറയുമ്പോള്‍ വെളിച്ചത്തിലേക്കുള്ള പാത ക്രിസ്തുവിന്റെ ക്രൂശിലൂടെയാണെന്നും, അങ്ങനെ നമ്മെ അടിമയാക്കുന്ന എല്ലാറ്റില്‍ നിന്നും വിമോചനം പ്രാപിക്കുവാന്‍ ക്രിസ്തുവിന്റെ ക്രൂശിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് ശതാബ്ദി കണ്‍വന്‍ഷന്റെ സമാപന യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
23-ാം തീയതി തിങ്കളാഴ്ച ചര്‍ച്ച് ഓഫ് ഗോഡ് തിരുവല്ല സഭാ സ്‌റ്റേഡിയത്തില്‍ അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ.റെജിയുടെ അദ്ധ്യക്ഷതയില്‍ സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ സി.സി തോമസ് ഉദ്ഘാടനം ചെയ്ത് ആരംഭിച്ച കേരളാ സ്റ്റേറ്റ് ശതാബ്ദി കണ്‍വന്‍ഷന്‍ 29-ാം തീയതി ഞായറാഴ്ച നടന്ന സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ സജി ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ നടന്ന വിശുദ്ധ സഭായോഗത്തോടും കര്‍ത്തൃമേശയോടും കൂടെ സമാപിച്ചു. സമാപന സമ്മേളനത്തിന് സ്റ്റേറ്റ് ഓവര്‍സിയര്‍ മുഖ്യ സന്ദേശം നല്കി. കര്‍ണാടക സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ എം. കുഞ്ഞപ്പി, അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ. റെജി എന്നിവര്‍ പ്രസംഗിച്ചു.
തിരുവത്താഴ ശുശ്രൂഷയ്ക്ക് സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ പി.ജി മാത്യൂസ് നേതൃത്വം നല്കി. ഉദ്ഘാടന സമ്മേളനത്തില്‍ സ്റ്റേറ്റ് കൗണ്‍സില്‍ സെകട്ടറി പാസ്റ്റര്‍ സജി ജോര്‍ജും, സഭായോഗത്തില്‍ സ്റ്റേറ്റ് കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി പാസ്റ്റര്‍ സാം കുട്ടി മാത്യുവും സങ്കീര്‍ത്തനം വായനയ്ക്ക് നേതൃത്വം കൊടുത്തു. എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോക്ടര്‍ ഷിബു കെ മാത്യു സ്വാഗത പ്രസംഗവും ബിലിവേഴ്‌സ് ബോര്‍ഡ് സെക്രട്ടറി ബ്രദര്‍ ജോസഫ് മറ്റത്തുകാല നന്ദിപ്രകാശനം നടത്തി. സ്വാതന്ത്ര്യം ക്രിസ്തുവിലൂടെ എന്നതായിരുന്നു ചിന്താവിഷയം.
കണ്‍വന്‍ഷനോടനുബന്ധമായി ശതാബ്ദി സമ്മേളനം, ശുശ്രൂഷക സമ്മേളനം. പവ്വര്‍ കോണ്‍ഫറന്‍സ്, സഹോദരീ സമ്മേളനം, മിഷനറി സമ്മേളനം, വേദപാഠശാലകളുടെ ബിരുദദാനസമ്മേളനം, വിവിധ ബോര്‍ഡുകളുടെ സംയുക്ത സമ്മേളനം, ഉണര്‍വ്വ് യോഗം, സണ്ടേസ്‌കൂള്‍ യുവജന സമ്മേളനം എന്നിവ നടന്നു.
വിവിധ ദിവസങ്ങളില്‍ നടന്ന .യോഗങ്ങളില്‍ പാസ്റ്റര്‍മാരായ ഷിബു തോമസ് അറ്റ്‌ലാന്റാ, ഡോക്ടര്‍ ഷിബു ശാമുവേല്‍, പാസ്റ്റര്‍ ജിബി റാഫേല്‍, അനീഷ് ഏലപ്പാറ, ഫിന്നി ജോസഫ്, ജോ കുര്യന്‍ യു.കെ, ജെയ്‌സ് പാണ്ടനാട്, റെജി മാത്യു ശാസ്താംകോട്ട, റ്റി. എം മാമ്മച്ചന്‍, ബെന്‍സണ്‍ മത്തായി, പി.സി ചെറിയാന്‍, ഇമ്മാനുവേല്‍ ജെ മൂഡ്‌ലി, ഡോക്ടര്‍ ഷിബു.കെ മാത്യു എന്നിവര്‍ പ്രഭാഷണം നടത്തി. പകല്‍ യോഗങ്ങളില്‍ ഷൈജു തോമസ് ഞാറയ്ക്കല്‍, ഡാര്‍വ്വിന്‍ സണ്ണി, ജിനോഷ് പി ജോര്‍ജ്, എബനേസര്‍ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
പാസ്റ്റര്‍ വൈ ജോസ്, പാസ്റ്റര്‍ റ്റി. എ ജോര്‍ജ്, വി. പി തോമസ്, ജെ. ജോസഫ് എന്നിവര്‍ രാത്രി യോഗങ്ങളില്‍ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍മാരായ കെ. എ ഉമ്മന്‍, ഫിന്നി ജോസഫ്, സാംകുട്ടി മാത്യു, ജോണ്‍സന്‍ ദാനിയേല്‍, വി.പി തോമസ്, ജോണ്‍ ജോസഫ് പി, ബാബു ബി മാത്യു, പി. റ്റി മാത്യു, ഷിജു മത്തായി, ചെറിയാന്‍ ഫിലിപ്പ്, ഏബ്രാഹം സ്‌കറിയ, ജോസഫ് സാം, എ. മത്തായി, ബിജുമോന്‍ ശാമുവേല്‍, രാജിവ് സേവ്യര്‍, ഏബ്രഹാം മാത്യു, യോഹന്നാന്‍ ശാമുവേല്‍, ജോര്‍ജ്ക്കുട്ടി ജോണ്‍സന്‍, നെല്‍സണ്‍ തോമസ്, ബിനു വര്‍ഗിസ്, പ്രെയ്‌സ് തോമസ്, ജോര്‍ജ്കുട്ടി ജോണ്‍സന്‍, കെ.സി ചാക്കോച്ചി, സി അലോഷ്യസ്, കെ.ജി ജോണ്‍, കെ.റ്റി വര്‍ഗിസ്, ജോസ് ബേബി, ഐസക്ക് സൈമണ്‍, ബ്രദര്‍ ജോസഫ് മറ്റത്തുകാല, വി.എ സാബു, അജി കുളങ്ങര, സി.പി വര്‍ഗീസ് എന്നിവര്‍ വിവിധ യോഗങ്ങളിലെ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം കൊടുത്തു.
ശതാബ്ദി കണ്‍വന്‍ഷന്റെ ആഘോഷ പരിപാടികളുടെ സമാപനവും, സുവിശേഷികരണത്തിലും, ജീവകാരുണ്യത്തിലും മുന്‍ഗണന കൊടുത്ത് നടപ്പിലാക്കിയ കര്‍മ്മ പദ്ധതികളുടെ സമര്‍പ്പണവും നടന്നു. സമ്മേളനത്തിന് ഓവര്‍സിയര്‍ പാസ്റ്റര്‍ സി.സി തോമസ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍മാരായ തോമസ് ഫിലിപ്പ്, അനീഷ് തോമസ, മുതിർന്ന പത്രപ്രവര്‍ത്തകന്‍ സി.വി. മാത്യു എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
സഹോദരി സമ്മേളനം ലേഡിസ് മിനിസ്ട്രിയുടെ സംസ്ഥാന പ്രസിഡന്റ് സിസ്റ്റര്‍ സുനു തോമസിന്റെ അദ്ധ്യക്ഷതയില്‍ നടന്നു. ഡോക്ടര്‍ ജെസി ജെയ്‌സണ്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു.. ചര്‍ച്ച് ഓഫ് ഗോഡിന്റെ വിവിധ സെമിനാരികളുടെ ഗ്രാജുവേഷന്‍ സര്‍വ്വിസിന് എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോക്ടര്‍ ഷിബു.കെ മാത്യു അദ്ധ്യക്ഷത വഹിച്ചു. സണ്ടേസ്‌കൂള്‍ & യൂത്ത് സമ്മേളനത്തിന് പാസ്റ്റര്‍ ജെറാള്‍ഡ് പി. എ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍ മാത്യു ബേബി, ഡെന്നീസ് വര്‍ഗീസ്, ശാലു വര്‍ഗിസ്, റോഹന്‍ റോയി എന്നിവര്‍ വിവിധ പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്കി.
ശതാബ്ദി കണ്‍വന്‍ഷന്‍ സമാപന യോഗത്തില്‍ പാസ്റ്റര്‍ ഭൂട്ടാന്‍ ഓവര്‍സിയര്‍ പാസ്റ്റര്‍ എ. എം വര്‍ഗീസ്, ചര്‍ച്ച് ഓഫ് ഗോഡ് കുവൈറ്റ് സഭാ സെക്രട്ടറി ബ്രദര്‍ സണ്ണി ആന്‍ഡ്രൂസ്, മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ പാസ്റ്റര്‍ സാംകുട്ടി ചാക്കോ എന്നിവര്‍ ആശംസാ സന്ദേശം അറിയിച്ചു.
സഭയുടെ ചരിത്രത്തില്‍ തങ്ക ലിപികളാല്‍ എഴുതി ചേര്‍ക്കപ്പെട്ട ആദ്യ ജനറല്‍ കണ്‍വന്‍ഷന് 1923ല്‍ പമ്പാനദിയുടെ് ആറാട്ടുപുഴ മണല്‍പ്പുറത്ത് സഭാ സ്ഥാപകനായ അമേരിക്കന്‍ മിഷണറി റവ. റോബര്‍ട്ട് ഫെലിക്‌സ് കുക്കാണ് ആരംഭം കുറിച്ചത്. ചില വര്‍ഷങ്ങള്‍ ആറാട്ടുപുഴയിലും തുടര്‍ന്ന് കുമ്പനാട്, മുളക്കുഴ, റാന്നി, കോട്ടയം, കൊട്ടാരക്കര, അടൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ തുടര്‍മാനമായി ജനറല്‍ കണ്‍വന്‍ഷന്‍ നടന്നു. 1990 തിരുവല്ല രാമന്‍ച്ചിറയില്‍ സഭ സ്വന്തമായി വാങ്ങിയ സ്‌റ്റേഡിയത്തില്‍ ഇപ്പോള്‍ കണ്‍വന്‍ഷന്‍ നടന്നു വരുന്നു. കോവിഡ് കാലത്ത് പരിമിതികള്‍ ഉണ്ടായിരുന്നുയെങ്കിലും മുളക്കുഴയിലെ സഭാ ആസ്ഥാനത്ത് കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ജനറല്‍ കണ്‍വന്‍ഷന്‍ നടന്നു. ശതാബ്ദിയുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നിന്ന വിവിധ പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. സുവിശേഷീകരണത്തിനു പ്രാധാന്യം നല്‍കിയും, ജീവകാരുണ്യ പ്രവര്‍ത്തനവും സഭയുടെ ആകമാനമായ പുരോഗതിയും ലക്ഷ്യമാക്കി നടപ്പിലാക്കിയ കര്‍മ്മ പദ്ധതികള്‍ പൂര്‍ത്തികരിച്ചു. 101-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ 2024 ജനുവരി 22 മുതല്‍ 28 വരെ തിരുവല്ല ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സ്റ്റേറ്റ് മീഡിയാ സെക്രട്ടറി പാസ്റ്റര്‍ ഷൈജു തോമസ് ഞാറയ്ക്കല്‍ അറിയിച്ചു.
Advertisement