ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ കോൺഫറൻസിനു അനുഗ്രഹ സമാപ്തി
ബ്രിസ്ബൻ: ചർച്ച് ഓഫ് ഗോഡ് ഇന്ത്യൻ ചാപ്റ്ററിന്റെ നാലാമത് നാഷണൽ കോൺഫറൻസിന് അനുഗ്രഹ സമാപ്തി. 27 വൈകിട്ട് പാസ്റ്റർ ജെസ്മിൻ മാത്യൂസ് ഉദ്ഘാടനം ചെയ്തു. വിവിധ സെക്ഷനുകളിൽ റവ. ജോർജ് മാത്യു പുതുപ്പള്ളി, പാസ്റ്റർ ഹാനി യാസ്പുത്ര എന്നിവർ മുഖ്യ വചന ശുശ്രൂഷ നിർവഹിച്ചു. പാസ്റ്റർ ജിജി വി റ്റി അധ്യക്ഷം വഹിച്ചു. ഇവാ. ബിജു മേനേത്ത്, റോയ് ബി . ഉമ്മൻ എന്നിവർ ആശംസകൾ അറിയിച്ചു.
ഇവാ.ആഷേർ ബെൻ ഫിലിപ്പ്, ഇവാ. മനു മാത്യു എന്നിവരുടെ നേതൃത്വത്തിൽ ഗാന ശുശ്രൂഷ നടന്നു. ഞായറാഴ്ച സംയുക്ത ആരാധനയും കർതൃമേശയും നടന്നു.
Advertisement