യഥാർത്ഥ സ്വാതന്ത്ര്യം ക്രിസ്തുവിൽ : പാസ്റ്റർ സി.സി. തോമസ്

യഥാർത്ഥ സ്വാതന്ത്ര്യം ക്രിസ്തുവിൽ :  പാസ്റ്റർ സി.സി. തോമസ്

 മുളക്കുഴ: ആധുനിക മനുഷ്യൻ പലതിനും അടിമകളായി മാറുന്നു. അക്രമവാസനകളും ലഹരിമരുന്ന് ഉപയോഗവും വർദ്ധിച്ച് മനുഷ്യൻ പലതിനും അടിമകളായി മാറുമ്പോൾ ലോകത്തിന്റെ രക്ഷകനായ ക്രിസ്തുവിന് മാത്രമെ എല്ലാത്തരം അടിമത്വത്തിൽ നിന്നും മനുഷ്യനെ മോചിപ്പിക്കുവാൻ കഴിയുവെന്ന് പാസ്റ്റർ സി.സി തോമസ് പറഞ്ഞു. ചർച്ച് ഓഫ് ഗോഡ് തിരുവല്ല സഭാ സ്റ്റേഡിയത്തിൽ ആരംഭിച്ച കേരളാ സ്റ്റേറ്റ് ശതാബ്ദി കൺവൻഷൻ ഉദ്ഘാടനം ചെയ്ത്  ക്രിസ്തുവിലൂടെ എന്ന ചിന്താവിഷയത്തെ അധീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിന്റെ എല്ലാത്തരം അടിമത്വത്തെയും അ ക്രമത്തേയും അവസാനിക്കുവാൻ കാരണം ക്രിസ്തു സ്നേഹമായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റർ വൈ.റെജി അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ഷിബു തോമസ് അറ്റ്ലാന്റാ പ്രഭാഷണം നടത്തി. സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ സജി ജോർജ് സങ്കീർത്തനം വായിച്ചു. എഡ്യൂക്കേഷൻ ഡയറക്ടർ ഡോക്ടർ ഷിബു കെ മാത്യു സ്വാഗത പറഞ്ഞു. പാസ്റ്റർമാരായ കെ.എ ഉമ്മൻ, ഫിന്നി ജോസഫ്, സാംകുട്ടി മാത്യു, ജോൺസൻ ദാനിയേൽ, ബ്രദർ ജോസഫ് മറ്റത്തുകാല, വി.പി തോമസ് എന്നിവർ പ്രാർത്ഥനനയ്ക്ക് നേതൃത്വം കൊടുത്തു.

നാളെ പകൽ പാസ്റ്റേഴ്സ് കോൺഫറൻസും രാത്രി 5.30 മുതൽ പൊതുയോഗവും ഉണ്ടായിരിക്കും. പാസ്റ്റർമാരായ ജിനു ബേബി, അനീഷ് ഏലപ്പാറ, ഷിബു ശാമുവേൽ യുഎസ്എ എന്നിവർ പ്രസംഗിക്കും മീഡിയാ കൺവീനർ പാസ്റ്റർ ഷൈജു തോമസ് ഞാറയ്‌ക്കൽ അറിയിച്ചു.