ആധുനിക പെന്തെക്കോസ്തു സമൂഹം യേശുവിന്റെ വരവ് അറിയാതെ പോകരുത് : റവ.ഡോ. ഷിബു തോമസ്

ആധുനിക പെന്തെക്കോസ്തു സമൂഹം യേശുവിന്റെ വരവ് അറിയാതെ പോകരുത് : റവ.ഡോ. ഷിബു തോമസ്

അറ്റലാന്റ: നന്നായി വചനം പഠിച്ചിട്ടുള്ള ആധുനിക പെന്തെക്കോസ്തു സമൂഹം യേശുവിന്റെ വരവ് അറിയാതെ പോകരുതെന്ന് റവ.ഡോ.ഷിബു തോമസ് ഓർമിപ്പിച്ചു. 

ശത്രു പലവിധത്തിലൂടെ മശിഹയുടെ വരവിനെ തടയാൻ ശ്രമിച്ചെങ്കിലും മശിഹ ജനിച്ചു. പ്രവചന പുസ്തകങ്ങൾ കൈവശമുണ്ടായിരുന്ന യഹൂദസമൂഹത്തിന് യേശുവിന്റെ വരവിനെ തിരിച്ചറിയാനായില്ല. ക്രിസ്തുവിന്റെ വരവ് സമീപിച്ചിരിക്കുന്നുവെന്നും പ്രത്യാശയോടെ നമുക്കായിരിക്കാമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

അമേരിക്കയിൽ ചർച്ച് ഓഫ് ഗോഡ് സഭകളുടെ 26-മത് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം.

ലോക്കൽ കൺവീനർ പാസ്റ്റർ എബ്രഹാം തോമസ് അധ്യക്ഷനായിരുന്നു. പാസ്റ്റർ ഫിന്നി വർഗീസ് സ്വാഗതം പറഞ്ഞു. പാസ്റ്റർ എ.എം. വർഗീസ് പ്രാർഥിച്ചു. പാസ്റ്റർ ജെയ്സ് പാണ്ടനാടും പ്രഥമ രാത്രിയിൽ പ്രസംഗിച്ചു.