അന്തർദേശീയ ചർച്ച് ഓഫ് ഗോഡ്: പുതിയ നിയമനങ്ങളിൽ മലയാളികളും

അന്തർദേശീയ ചർച്ച് ഓഫ് ഗോഡ്: പുതിയ നിയമനങ്ങളിൽ മലയാളികളും
ഭാരവാഹികൾ

യു.എസ്.എ: അന്തർദേശീയ ചർച്ച് ഓഫ് ഗോഡ് പുതിയ നിയമനങ്ങളിൽ  മലയാളികളുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി. അമേരിക്കയിലെ ഇന്ത്യാനാപോലിസിൽ നടന്ന ജനറൽ അസംബ്ലിയിലാണ് പുതിയ നിയമനങ്ങൾ നടന്നത്. 

പാസ്റ്റർ സി.സി. തോമസ് (സൗത്ത് ഏഷ്യൻ റീജിയണൽ സൂപ്രണ്ട്), പാസ്റ്റർ ബെന്നിസൺ മത്തായി (വേൾഡ് മിഷൻ  റെപ്രസൻ്റിറ്റീവ്), ഡോ. സുശീൽ മാത്യൂ (റീജിയണൽ സൂപ്രണ്ട്, മിഡിൽ ഈസ്റ്റ് റീജിയൻ), ഡോ. സുജു ജോൺ (കുവൈറ്റ് നാഷണൽ ഓവർസിയർ), ഡോ. ഏബ്രഹാം വർഗീസ് (നാഷണൽ എജ്യുക്കേഷൻ ഡയറക്ടർ ബംഗ്ലാദേശ്), ഡോ. ഷിബു സാമുവേൽ (നാഷണൽ എജ്യുക്കേഷൻ ഡയറക്ടർ, നേപ്പാൾ) എന്നിവർക്കാണ് പുതിയ നിയമനങ്ങൾ നൽകിയിരിക്കുന്നത്. 

പാസ്റ്റർ സി സി തോമസ് കേരളാ സ്റ്റേറ്റ് ഓവർസിയറായി കഴിഞ്ഞ 8 വർഷം പ്രവർത്തിച്ചു. യൂത്ത് ഡയറക്ടർ, സെമിനാരി അഡ്മിനിസ്ട്രേറ്റർ, കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം ഇന്ത്യാ ഗർവേണിംഗ് ബോഡി ചെയർമാൻ കൂടിയാണ്. 

വേൾഡ് മിഷൻ റെപ്രസൻ്ററ്റിവ് ആയി നിയമിതനായ പാസ്റ്റർ ബെന്നിസൻ മത്തായി സെൻട്രൽ വെസ്റ്റ് റീജിയൺ ഓവർസിയറായി 8 വർഷം പ്രവർത്തിച്ചു.  
സൗത്ത് ഏഷ്യയിൽ സൂപ്രണ്ടിനോടും ഓവർസിയർന്മാരോടും ചേർന്ന് പ്രവർത്തിക്കാനും വിഭവ സമാഹരണം നടത്താനും ദൗത്യ തന്ത്രങ്ങൾ ആവിഷ്‌കരിക്കാനും പദ്ധതികൾ ആസൂത്രണം ചെയ്യാനും അധികാരമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനും പുതിയ പ്രവർത്തനങ്ങളെ പരിപോഷിപ്പിക്കാനും ചുമതലയുണ്ട്. ഓമല്ലൂർ സ്വദേശിയായ പാസ്റ്റർ ബെന്നിസൻ പ്രഭാഷകനും മുൻ ഓവർസിയർ പാസ്റ്റർ എ. മത്തായിയുടെ മകനുമാണ്. 

മധ്യ പൗരസ്ത്യ (ഗൾഫ് രാജ്യങ്ങൾ) നാടുകളുടെ റീജിയണൽ സൂപ്രണ്ടായ ഡോ. സുശീൽ മാത്യൂ ഇപ്പോൾ കുവൈറ്റ്, അർമേനിയ, റ്റർക്കി രാജ്യങ്ങളുടെ നാഷണൽ ഓവർസീയർ കൂടിയാണ്. ഇന്ത്യൻ ആർമിയിൽ മേജർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വിവിധ യൂണിവേഴ്സിറ്റികളിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ പ്രഫസർ ആണ്. 

കുവൈറ്റ് നാഷണൽ ഓവർസീയറായി നിയമിതനായ ഡോ. സുജു ജോൺ മൗണ്ട് സീയോൻ ബൈബിൾ സെമിനാരിയുടെ പ്രിൻസിപ്പാൾ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 

ബംഗ്ലാദേശ് നാഷണൽ എജ്യുക്കേഷൻ ഡയറക്ടറായി നിയമിതനായ ഡോ.ഏബ്രഹാം  വർഗ്ഗീസ് സൗത്ത് ഏഷ്യയുടെ മിഷണറി കൂടിയാണ്. കുക്ക് സായിപ്പിൻ്റെ വിശ്വസ്തനും ദ്വിഭാഷിയുമായിരുന്ന എ.കെ. വർഗീസിൻ്റെ കൊച്ചു മകനും മുൻ ഓവർസിയർ ആയിരുന്ന പാസ്റ്റർ എ.വി. ഏബ്രഹാമിൻ്റെ മകനുമാണ്. ഫിലിപ്പൈൻസ് സിലുള്ള ASCM സെമിനാരിയിലെ അധ്യാപകൻ കൂടിയാണ് ഡോ. എബ്രഹാം വർഗ്ഗീസ്. 

നേപ്പാൾ എഡ്യൂക്കേഷൻ ഡയറക്ടറായി നിയമിതനായ ഡോ. ഷിബു സാമുവേൽ   UPG (Unreached People Group) സൗത്ത് ഏഷ്യ റീജിയൻ കോഡിനേറ്റർ കൂടിയാണ്. അമേരിക്കയിലെ വിവിധ സന്നദ്ധ സംഘടനകളിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യൻ ഓവർസീസ് ഓഫ് കോൺഗ്രസ് ഭാരവാഹിയും  റിപ്പബ്ലിക്കൻ പാർട്ടിയുടെ സജീവ പ്രവർത്തകനും ആണ്. ഡാളസ് കൗണ്ടി മേയർ സ്ഥാനാർഥിയാണ് ഡോ. ഷിബു സാമുവേൽ. 

Advertisement